വിലക്ക് അവസാനിച്ചു; സരിത ദേവി വീണ്ടും ഇടിക്കൂട്ടിലേക്ക്

ഷില്ലോംഗ്: ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ വനിതാ ബോക്സിംഗ് താരം സരിത ദേവി വീണ്ടും റിങ്ങിലേക്ക് തിരിച്ചെത്തുന്നു.2014ൽ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണിൽ...

വിലക്ക് അവസാനിച്ചു; സരിത ദേവി വീണ്ടും ഇടിക്കൂട്ടിലേക്ക്

sarita-devi

ഷില്ലോംഗ്: ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ വനിതാ ബോക്സിംഗ് താരം സരിത ദേവി വീണ്ടും റിങ്ങിലേക്ക് തിരിച്ചെത്തുന്നു.

2014ൽ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിലെ ലൈറ്റ് വൈറ്റ് വിഭാഗം സെമിഫൈനലിൽ സരിതയെ തോൽപ്പിച്ച മത്സരവിധി വിവാദമായിരുന്നു.മത്സരം തോറ്റ ശേഷം പൊട്ടി കരഞ്ഞു കൊണ്ട് മെഡല്‍ദാന വേദിയില്‍ എത്തിയ സരിത ദേവി പ്രതിഷേധ സൂചകമായി തനിയ്ക്ക് ലഭിച്ച വെങ്കല മെഡൽ നിരസിക്കുകയും സെമിഫൈനലിലെ തന്റെ ദക്ഷിണകൊറിയൻ എതിരാളിയായ പാർക്ക് ജി നായ്ക്ക് കൈമാറുകയും ചെയ്‌തിരുന്നു. ഇതേ തുടർന്നാണ് സരിതയ്ക്കു ബോക്‌സിംഗ് അസോസിയേഷൻ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഒരു വർഷത്തെ വിലക്കേർപ്പെടുത്തിയത്.


മത്സരവിധിയ്ക്കെതിരെ ഇന്ത്യൻ സംഘം പ്രതിഷേധമുയർത്തിയെങ്കിലും അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്റെ സാങ്കേതികസമിതി അത് അംഗീകരിച്ചില്ല. പിന്നീട് സരിത വിലക്ക് അംഗീകരിച്ചു മെഡല്‍ സ്വീകരിക്കുകയായിരുന്നു.

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം  ഷില്ലോംഗിൽ നടക്കുന്ന സാഫ് ഗെയിംസില്‍ വീണ്ടും ഇടികൂട്ടില്‍ എത്തുമ്പോള്‍ സരിതയുടെ ലക്ഷ്യം ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ഒളിമ്പിക്‌സിന് യോഗ്യത നേടുക എന്നതാണ്.

Read More >>