ആര്യാടന് എതിരെ ആഞ്ഞടിച്ചു വീണ്ടും സരിത എസ് നായര്‍

കൊച്ചി: വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് എതിരെ ആഞ്ഞടിച്ചു വീണ്ടും സോളാര്‍ കേസ് മുഖ്യ പ്രതി സരിത എസ് നായര്‍.ആര്യാടൻ മുഹമ്മദിനു പണം നൽകിയത് അദ്ദേഹത...

ആര്യാടന് എതിരെ ആഞ്ഞടിച്ചു വീണ്ടും സരിത എസ് നായര്‍

sarita

കൊച്ചി: വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് എതിരെ ആഞ്ഞടിച്ചു വീണ്ടും സോളാര്‍ കേസ് മുഖ്യ പ്രതി സരിത എസ് നായര്‍.

ആര്യാടൻ മുഹമ്മദിനു പണം നൽകിയത് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയിൽ വച്ചെന്നു സരിത എസ്. നായർ സോളർ കമ്മിഷനിൽ മൊഴി നൽകി. അദ്ദേഹം ആവശ്യപ്പെട്ട 75 ലക്ഷത്തിൽ 25 ലക്ഷം ആദ്യം നൽകിയെന്നും ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകളും മറ്റും ഉടന്‍ ഹാജരാക്കുമെന്നും സരിത പറഞ്ഞു.

അനർട്ടുമായി ബന്ധപ്പെട്ട് വേണ്ട നടപടിയെടുക്കാമെന്ന് ഉറപ്പു ലഭിച്ചുവെങ്കിലും നാലഞ്ചുമാസമായിട്ടും ഒന്നും നടക്കാതെ വന്നപ്പോൾ ആര്യാടന്റെ പിഎ കേശവനെ താന്‍ വിളിച്ചുവെന്നും  മന്ത്രിക്ക് എന്തെങ്കിലും കൊടുത്താലേ കാര്യം നടക്കൂവെന്നു കേശവൻ ഉപദേശിച്ചുവെന്നും സരിതയുടെ മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് മന്ത്രി രണ്ടു കോടി ആവശ്യപ്പെടുകയും ഒടുവിൽ ഒരുകോടി കൊടുക്കാമെന്നു ധാരണയായിയെന്നും സരിതയുടെ മൊഴിയില്‍ പറയുന്നു

ആദ്യഗഡുവായി 25 ലക്ഷം രൂപ മൻമോഹൻ ബംഗ്ലാവിലെത്തി മന്ത്രിക്കു നേരിട്ടു നൽകി. പിന്നീട് കോട്ടയത്ത് റിന്യൂവബിൾ എനർജി സെമിനാർ നടന്നപ്പോൾ 15 ലക്ഷം രൂപ തന്റെ സ്റ്റാഫ് മുഖാന്തിരം മന്ത്രിയുടെ പിഎയെ ഏൽപിച്ചു. സെമിനാറിൽ പങ്കെടുത്ത താൻ വേദിയിൽ വച്ച് ഇക്കാര്യം മന്ത്രിയോടു പറഞ്ഞുവെന്നും സരിത പറയുന്നു.

Read More >>