മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകള്‍ മാറ്റാന്‍ തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു: സരിത

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ആര്യാടനുമെതിരെയുള്ള തെളിവുകള്‍ മാറ്റാന്‍ തമ്പാനൂര്‍ രവി ആവശ്യപ്പെട്ടെന്ന് സരിത എസ് നായര്‍. എന്നാല്‍ ബിജു...

മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകള്‍ മാറ്റാന്‍ തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു: സരിത

saritha-new

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ആര്യാടനുമെതിരെയുള്ള തെളിവുകള്‍ മാറ്റാന്‍ തമ്പാനൂര്‍ രവി ആവശ്യപ്പെട്ടെന്ന് സരിത എസ് നായര്‍. എന്നാല്‍ ബിജു രാധാകൃഷ്ണന്‍ പറയുന്ന സിഡി കോയമ്പത്തൂരില്‍ പോയി താന്‍ കൈവശപ്പെടുത്തിയിട്ടില്ലെന്നും സരിത പറഞ്ഞു.

കഴിഞ്ഞ ദിവസം തന്റേയും തമ്പാനൂര്‍ രവിയുടേതുമായി പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങള്‍ സത്യമാണ്. ഉച്ചയ്ക്ക് 12.45 നാണ് തനിക്ക് ഫോണ്‍ വന്നത്. എന്നാല്‍ ബിജു രാധാകൃഷ്ണന്‍ ആരോപിക്കുന്നത് പോലെ താന്‍ എവിടേയും പോയിട്ടില്ല. ബിജുവിനെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ ദിവസം താന്‍ തിരുവനന്തപുരത്തായിരുന്നു.


ഒന്നരവര്‍ഷമായി ബിജുവുമായി ബന്ധമില്ല. അതുകൊണ്ടുതന്നെ എന്തൊക്കെ തെളിവുകള്‍ ബിജുവിന്റെ കൈവശമുണ്ടെന്ന് തനിക്കറിയില്ലെന്നും സരിത വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് തമ്പാനൂര്‍ രവിയും സരിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്. കൈരളി പീപ്പിള്‍ ചാനലാണ് ശബ്ദ രേഖ പുറത്തു വിട്ടത്. പൊലീസ് അവിടെ എത്താന്‍ സാധ്യത ഉണ്ട് എന്നും എല്ലാ തെളിവുകളും എടുത്തു മാറ്റണമെന്നും രവി സരിതയോട് ആവശ്യപ്പെടുന്നുണ്ട്. ഇതോടെ സരിതയും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള സി ഡി ഉണ്ട് എന്ന് വ്യക്തമായിരിക്കുകയാണ്.

Read More >>