സഞ്ജയ് ദത്ത് വ്യാഴാഴ്ച ജയില്‍മോചിതനാകും

പൂനെ: മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട് മഹാരാഷ്ട്രയിലെ യെര്‍വാദ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന  ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്...

സഞ്ജയ് ദത്ത് വ്യാഴാഴ്ച ജയില്‍മോചിതനാകും

sanjay-dutt

പൂനെ: മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട് മഹാരാഷ്ട്രയിലെ യെര്‍വാദ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന  ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് വ്യാഴാഴ്ച ജയില്‍മോചിതനാകും.

ഈ മാസം 25 രാവിലെ ഒമ്പതു മണിക്ക് പുറത്തിറങ്ങുന്ന സഞ്ജയെ സ്വീകരിക്കാന്‍ കുടുംബവും ആരാധകരും ചില പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും സുരക്ഷ കാരണങ്ങള്‍ ചൂണ്ടികാട്ടി പോലീസ് വിലക്ക് ഏര്‍പ്പെടുത്തി.

1993 മാര്‍ച്ച് 12നുണ്ടായ മുംബൈ സ്‌ഫോടനത്തിനിടെ അനധികൃതമായി ആയുധം കൈവശം വച്ചതിനാണ് സഞ്ജയ് ദത്തിനെ അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. 2013 മേയിലാണ് ശിക്ഷ വിധിച്ചത്.