സഞ്ജയ്‌ ദത്തിന്‍റെ ജയില്‍മോചനം

അനിയന്ത്രിതമായി ആയുധങ്ങള്‍ കൈവശം വച്ചതിന്‍റെ പേരില്‍ നീണ്ട 3 വര്‍ഷം  ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം സഞ്ജയ്ദത്ത് നാളെ മോചിതനാവുകയാണ്. മുംബൈയുടെ...

സഞ്ജയ്‌ ദത്തിന്‍റെ ജയില്‍മോചനം

sanjay-dutt_625x300_51412571630 copy

അനിയന്ത്രിതമായി ആയുധങ്ങള്‍ കൈവശം വച്ചതിന്‍റെ പേരില്‍ നീണ്ട 3 വര്‍ഷം  ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം സഞ്ജയ്ദത്ത് നാളെ മോചിതനാവുകയാണ്. മുംബൈയുടെ പ്രിയപ്പെട്ട നടന്‍റെ തിരിച്ചുവരവ്‌ ആഘോഷിക്കാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് സഞ്ജയ്ദത്തിന്‍റെ കുടുംബാംഗങ്ങളും, സിനിമാ ലോകത്തെ സുഹൃത്തുക്കളും നാട്ടുകാരും.

സഞ്ജയ്ദത്തിന്‍റെ മോചനവുമായി ബന്ധപ്പെട്ട് മകള്‍ തൃഷാല ദത്ത് ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സഞ്ജയ്ദത്തിന്‍റെ ‘കാന്തേ’ എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിലെ ‘ഇഷക് സമുന്തര്‍...’ എന്ന ഗാനത്തോടൊപ്പമാണ് തൃഷാല 56കാരനായ തന്‍റെ അച്ഛന്‍റെ തിരിച്ചു വരവിനെക്കുറിച്ച് എഴുതിയിരിക്കുന്നത്. “മുംബൈയില്‍ ഇപ്പോള്‍ 12 മണി കഴിഞ്ഞു, അതിനര്‍ത്ഥം എന്‍റെ സിംഹം കൂട്ടില്‍ നിന്നും അതിന്‍റെ കാട്ടിലേക്കെത്താന്‍ ഇനി 24 മണിക്കൂര്‍ മാത്രമേ ബാക്കിയുള്ളൂ,” എന്നാണ് തൃഷാല തന്‍റെ ട്വിറ്റര്‍ പേജില്‍ കുറിച്ചിരിക്കുന്നത്.

സഞ്ജു ബാബാ ജയില്‍ മോചിതനായ ശേഷം എങ്ങനെയാണ് രണ്ടുപേരും ചേര്‍ന്ന് ആഘോഷിക്കാന്‍ പോകുന്നതെന്ന് കണ്ടു തന്നെ അറിഞ്ഞു കൊള്ളാനാണ് സല്‍മാന്‍ഖാന്‍ പറയുന്നത്. അതേസമയം, സഞ്ജയ്ദത്തിന്‍റെ മോചനവുമായി ബന്ധപ്പെട്ട് കടയില്‍ എത്തുന്നവര്‍ക്കെല്ലാം സഞ്ജയ്ദത്തിന്‍റെ പേരിലുള്ള ചിക്കന്‍ കറി സൗജന്യമായി നല്‍കിക്കൊണ്ടാണ് മുബൈയിലെ ഒരു പ്രമുഖ ഹോട്ടല്‍ തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുന്നത്.