സമീര്‍ താഹിറിന്റെ 'കലി' മാര്‍ച്ച്‌ 25ന് തീയറ്ററുകളില്‍

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കലി' മാര്‍ച്ച്‌ 25ന് തീയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ ദുല്ഖര്‍ സല്‍മാനും സായ് പല്ലവിയുമാണ്...

സമീര്‍ താഹിറിന്റെ

kali

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കലി' മാര്‍ച്ച്‌ 25ന് തീയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ ദുല്ഖര്‍ സല്‍മാനും സായ് പല്ലവിയുമാണ് നായികാനായന്കന്മാരാകുന്നത്. രാജേഷ്‌ ഗോപിനാഥിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന കലി ദുല്ഖരിന്റെ 2016ലെ ആദ്യ റിലീസാണ്.

ഇതിനുമുന്‍പ് സമീര്‍ താഹിരും ദുല്ഖരും ഒന്നിച്ച നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയില്‍ ജനപ്രീതി നേടിയ ചിത്രമാണ്. പുതിയ ചിത്രത്തിന്‍റെ 

പോസ്റ്റര്‍ ഇതിനോടകം തന്നെ ജന ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. പോസ്റ്റര്‍ സൂചിപ്പിക്കുന്നതുപോലെ ഒരു പ്രണയചിത്രമായിരിക്കും  കലി എന്നാണു സംവിധായകന്‍ സമീര്‍ താഹിര്‍  മാധ്യമങ്ങളോട് വ്യക്തമാക്കുന്നത്. സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രത്തെയാണ് ദുല്ഖര്‍ അവതരിപ്പിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ മറ്റുതാരങ്ങളെപ്പറ്റിയുള്ള  വിശദാംശങ്ങള്‍ ഉടന്‍ പുറത്ത് വിടും എന്നും അദ്ദേഹം വ്യക്തമാക്കി.