വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, കൂട്ടുകാരിക്കയച്ച സ്വകാര്യ കത്തുകളും ചിത്രങ്ങളും പുറത്ത്

ജോൺ പോൾ രണ്ടാമൻ മാർപാപ്പായ്ക്ക് അന്നാ തെരേസ എന്ന പോളണ്ട് സ്ത്രീയോടുണ്ടായിരുന്ന ഗാഡബന്ധം വെളിവാക്കുന്ന കത്തുകൾ ബി.ബി.സി യ്ക്ക് ലഭിച്ചു.പോളണ്ടിലെ നാഷണൽ...

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, കൂട്ടുകാരിക്കയച്ച സ്വകാര്യ കത്തുകളും ചിത്രങ്ങളും പുറത്ത്

_88274613_enroutetobolongne

ജോൺ പോൾ രണ്ടാമൻ മാർപാപ്പായ്ക്ക് അന്നാ തെരേസ എന്ന പോളണ്ട് സ്ത്രീയോടുണ്ടായിരുന്ന ഗാഡബന്ധം വെളിവാക്കുന്ന കത്തുകൾ ബി.ബി.സി യ്ക്ക് ലഭിച്ചു.

പോളണ്ടിലെ നാഷണൽ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന കത്തുകൾ വർഷങ്ങളായി പൊതു സമൂഹത്തിൽ നിന്നും ഒളിച്ചുവയ്ക്കപ്പെടുകയായിരുന്നു.
2005 ൽ കാലം ചെയ്ത പോപ്പിന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന നിഗൂഡമായ ഒരു വശം കത്തിലൂടെ വെളിവാകുന്നു എന്ന് ബി.ബി.സി വെളിപ്പെടുത്തി.

john paul and anna

എന്നാൽ മാർപാപ്പ ബ്രഹ്മചര്യ വ്രതത്തിന് വിഘാതം സൃഷ്ടിക്കുന്ന ഒന്നും ചെയ്തിരുന്നതായി പരാമർശങ്ങളില്ല എന്നു

ം ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.

പോളണ്ടിൽ ജനിച്ച അമേരിക്കൻ തത്വചിന്തകയായിരുന്നു അന്നാ തെരേസ ടിമിനിക്ക (ANNA THERESA TYMIENIECKA).

anna theresaa


1973 ലാണ് കർദ്ദിനാൾ കരോൾ വെയ്റ്റലയും (പിന്നീട് മാർപാപ്പയായി വാഴ്ത്തപ്പെട്ട വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ ) ,അന്നയും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്.കർദ്ദിനാൾ എഴുതിയ ഒരു കൃതിയുമായി ബന്ധപ്പെട്ട സന്ദർശനമായിരുന്നു അത്.

സൗഹൃദമായി തുടർന്ന ആ ബന്ധത്തിൽ, ആദ്യം അയച്ച കത്തുകൾ ഔപചാരികം മാത്രമായിരുന്നു. സൗഹൃദം വളരുംതോറും, അവർ തമ്മിലുള്ള വ്യക്തിബന്ധത്തിനും ആഴം വർദ്ധിച്ചു.

കർദ്ദിനാളിന്റെ പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട് അവർ ഇരുവരും പലപ്പോഴും കണ്ടുമുട്ടി .

ചിലപ്പോൾ അവർ മാത്രമായും, മറ്റ് ചിലപ്പോൾ സെക്രട്ടറിമാരുടെ സാന്നിധ്യത്തിലും .

1974-ൽ എഴുതിയ കത്തിൽ താൻ , മാസത്തിൽ ഒന്ന് വീതം അന്നാ തെരേസ അയക്കുന്ന കത്തുകൾ, താൻ നാല് പ്രാവശ്യമെങ്കിലും വായിക്കാറുണ്ടെന്ന് അദ്ദേഹം എഴുതുന്നു - കാരണം ആ കത്തുകൾ വളരെ അർത്ഥങ്ങളുള്ളതും, സ്വകാര്യവുമായിരുന്നു.

നാളിതുവരെ പരസ്യപ്പെടുത്താതിരുന്ന ചിത്രങ്ങളിൽ കർദ്ദിനാൾ ഏറ്റവും സന്തുഷ്ടനായി കാണപ്പെട്ടിരുന്നു എന്നും ബി.ബി.സി വിശദീകരിക്കുന്നു.

ദൈവത്തിന്റെ ദാനം ' എന്നാണ് തെരേസയെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.

_88274340_popetopnew

തന്നോടൊപ്പം യാത്രയ്ക്കും, ഐസ് സ്കേറ്റിംഗിനും അന്നയെ കർദിനാൾ ക്ഷണിക്കുന്നു. സംഘമായി പോയ ഒരു അവധിക്കാല ക്യാമ്പിൽ ,അവർ ഒരുമിച്ചുള്ള ചിത്രവും ബി.ബി.സി പ്രസിദ്ധീകരിച്ചു. അന്ന തെരേസ, വത്തിക്കാൻ സന്ദർശിക്കുന്ന ചിത്രങ്ങളുമുണ്ടെന്നും ബി.ബി.സി പറഞ്ഞു.

_88274611_vatican

അന്ന തെരേസയ്ക്ക് പോപ്പ് സമ്മാനിച്ച ജപമാലയുടെ ചിത്രവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, അന്ന തെരേസ മാർപാപ്പയ്ക്ക് അയച്ച കത്തുകൾ കണ്ടെടുക്കുവാൻ കഴിഞ്ഞിട്ടില്ല. അമേരിക്കകാരനായ ഹെൻഡ്രിക്ക് നെ വിവാഹം ചെയ്തിരുന്ന അന്ന തെരേസയ്ക്ക് മൂന്ന് കുട്ടികളുമുണ്ടായിരുന്നു.

_88246114_scapular

അന്ന തെരേസ 2004 ലാണ് മരിക്കുന്നത്. തൊട്ടടുത്ത വർഷം ജോൺ പോൾ മാർപാപ്പയും കാലം ചെയ്തു. കഴിഞ്ഞ വർഷം പോപ്പിനെ കത്തോലിക്കാ സഭ വിശുദ്ധപദവിയിലേക്ക് ഉയർത്തിയിരുന്നു.

ഇരുപതാം നൂറ്റാണ്ടിലെ, മഹത് വ്യക്തിത്വങ്ങളിൽ പ്രഥമനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയക്ക്, അതിസുന്ദരിയായ യുവതിയുമായുള്ള ദുരൂഹ ബന്ധം പുറത്തു വന്നിരിക്കുന്നു എന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ചരിത്രാധ്യാപകൻ എമൺ ഡഫി പ്രതികരിക്കുന്നു.
Read More >>