കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ പൊതുമേഘല ബാങ്കുകള്‍ എഴുതി തള്ളിയ കിട്ടാക്കടം 1.14 ലക്ഷം കോടി രൂപ

കഴിഞ്ഞ മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ഇടയില്‍ ഇന്ത്യയിലെ 29 പൊതുമേഘല ബാങ്കുകള്‍ എഴുതി തള്ളിയ കിട്ടാകടം ഏകദേശം ഒന്നേക്കാല്‍ ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ ഒമ്പത്...

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ പൊതുമേഘല ബാങ്കുകള്‍ എഴുതി തള്ളിയ കിട്ടാക്കടം 1.14 ലക്ഷം കോടി രൂപ

RBI Hero

കഴിഞ്ഞ മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ഇടയില്‍ ഇന്ത്യയിലെ 29 പൊതുമേഘല ബാങ്കുകള്‍ എഴുതി തള്ളിയ കിട്ടാകടം ഏകദേശം ഒന്നേക്കാല്‍ ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ എഴുതി തള്ളിയത്തിലും അധികമാണ് ഈ തുക.

വിവരാകാശ നിയമ പ്രകാരം ലഭിച്ച രേഖകള്‍ പ്രകാരം 2012 മാര്‍ച്ചിലെ കണക്കുകള്‍ അനുസരിച്ച് ഏകദേശം 15,551 ലക്ഷം കോടി രൂപ കിട്ടാക്കടമായിയുണ്ടായിരുന്നു. 2015 മാര്‍ച്ച് ആയപ്പോള്‍ ഇത് 52,542 ലക്ഷം കോടി രൂപയായി ഉയര്‍ന്നു എന്നും ആര്‍ബിഐ രേഖകള്‍ വ്യക്തമാക്കുന്നു.


കോടികളുടെ കടമുണ്ട് എന്നും അതൊക്കെ എഴുതി തള്ളിയെന്നും വ്യക്തമാക്കുന്നുണ്ട് എങ്കിലും ഈ കടങ്ങള്‍ ആരുടെയെന്നോ ഓരോരുത്തരുടേയും എത്രമാത്രം കടം എഴുതി തള്ളിയെന്നുമൊന്നും രേഖകള്‍ വ്യക്തമാക്കുന്നില്ല. ഇതേപറ്റി ആര്‍ബിഐ വിവരാവകാശപ്രകാരം നല്‍കിയ ഉത്തരം, " ആ വിവരങ്ങള്‍ തങ്ങളുടെ പക്കല്‍ ലഭ്യമല്ല" എന്നാണ്.

പൊതുമേഘല ബാങ്കുകള്‍ക്ക് സാമ്പത്തിക രംഗത്ത് പിടിച്ചു നില്‍ക്കാന്‍ സര്‍ക്കാര്‍ മികച്ച താങ്ങ് നല്‍ക്കുന്നുണ്ട് എങ്കിലും കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ അവര്‍ ഏകദേശം രണ്ടേക്കാല്‍ കോടി രൂപയോളം കിട്ടക്കടമായി എഴുതി തള്ളിയിട്ടുണ്ട്. ഇതില്‍ ഏറിയ പങ്കും 2013-15 കാലഘട്ടത്തില്‍ ആയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്രയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറും മാത്രമാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്ക് ഇടയില്‍ കിട്ടക്കടങ്ങളുടെ കാര്യത്തില്‍ ഒരു ബുദ്ധിമുട്ടും അനുഭവിക്കാതെയിരുന്നത്.

2004-12 കാലഘട്ടത്തില്‍ വെറും 4% മാത്രമായിരുന്നു കിട്ടാക്കടങ്ങളുടെ വളര്‍ച്ചയെങ്കില്‍ 2013-15 ആയപ്പോള്‍ അത് 60%ത്തോളം വളര്‍ന്നു. ആര്‍ബിഐ രേഖകള്‍ പ്രകാരം 2004ന് ശേഷം കേവലം 4 പ്രാവശ്യം മാത്രമാണ് കിട്ടാക്കടങ്ങളുടെ കണക്കില്‍ കുറവ് വന്നിട്ടുള്ളത്.

bank

2009നും 2013നും ഇടയില്‍ കിട്ടാക്കടങ്ങളുടെ കാര്യത്തില്‍ കാര്യമായ വര്‍ധനവ് വന്നിട്ടുണ്ട് എന്നും രേഖകള്‍ വ്യക്തമാക്കുന്നു. 2009ല്‍ 0.33% മാത്രമായിരുന്ന ബാധ്യത 2013 ആയപ്പോഴേക്കും 0.61 ശതമാനം ആയി ഉയര്‍ന്നു.

ബാങ്കുകളുടെ കണക്കുകള്‍ പ്രകാരം, ഏറ്റവും കൂടുതല്‍ കടങ്ങള്‍ എഴുതി തള്ളുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 2013ല്‍ 5,594 കോടി രൂപ കിട്ടാക്കടമായി പ്രഖ്യാപിച്ച ബാങ്ക് 2015 ആയപ്പോഴേക്കും 21,313 കോടി രൂപ കിട്ടാക്കടമായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഘല ബാങ്കായ പഞ്ചാബ്‌ നേഷനല്‍ ബാങ്കിന്റെയും അവസ്ഥ ഇതു തന്നെയാണ്.

പൊതുമേഘല ബാങ്കുകളുടെ ഈ അവസ്ഥയില്‍ ആര്‍ബിഐ ഗവര്‍ണര്‍ പല തവണ രഘുറാം രാജന്‍ ഉത്‌കണ്‌ഠ രേഖപ്പെടുത്തിയിരുന്നുവെങ്കിലും സര്‍ക്കാര്‍ ഭാഗത്ത് നിന്നുള്ള നടപടികള്‍ വിരളമായിരുന്നു. ബാങ്കുകള്‍ ഒരു കണക്കും ഇല്ലാതെ കടങ്ങള്‍ എഴുതി തള്ളരുത് എന്നും കഴിയുന്ന വഴികള്‍ ഉപയോഗിച്ച് കഴിയുന്ന അത്ര പണം തിരിച്ചു എത്തിക്കാന്‍ ശ്രമിക്കണം എന്നും രഘുറാം രാജന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്‍റെ ഭാഗമായി ചില ലോണ്‍ അക്കൗണ്ടുകള്‍ പുനപരിശോധിക്കാനും എഴുതി തള്ളുന്നത് പുനപരിശോധിക്കാനും ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

2014 ല്‍ മാത്രം 14000ത്തില്‍ അധികം കര്‍ഷകര്‍ നമ്മുടെ രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കൃഷി ചെയ്യാനും പണിയായുധങ്ങള്‍ വാങ്ങാനും വേണ്ടി എടുത്ത കൊച്ചു കൊച്ചു കടങ്ങളുടെ മേല്‍ ബാങ്കുകള്‍ നടത്തുന്ന കടുംപിടുത്തം, കോപ്പറേറ്റ് ലോകത്തെ ഭീമന്മാര്‍ക്ക് നേരെയും എടുത്തിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഒരു പരിധിയില്‍ അധികം കര്‍ഷകരുടെ ആത്മഹത്യ ഒഴിവാക്കാന്‍ നമ്മുടെ ഭരണകൂടത്തിന് സാധിക്കുമായിരുന്നു.

കിട്ടാകടങ്ങളുടെ പട്ടികയില്‍ നിന്നും ഇത് ആരുടെ കടമാണ് എന്ന കാര്യം മറച്ചു വയ്ക്കുന്നത് വഴി സര്‍ക്കാര്‍ വന്‍കിട കച്ചവടക്കാരുടെ താല്പര്യങ്ങളാണ് സംരക്ഷിക്കുന്നത് എന്നും അവരുടെ കടങ്ങള്‍ എഴുതി തള്ളുന്നത് വഴി ഇന്ത്യ മഹാരാജ്യത്തെ കര്‍ഷകരുടെ അധ്വാനവും വിയര്‍പ്പുമാണ് കണ്ടില്ലയെന്നു നടിക്കുന്നത് എന്നതും വ്യക്തമാണ്.

Read More >>