പ്രേമമെന്നാല്‍ എന്താണ് പെണ്ണേ..

ഒരിക്കൽ നീ പറഞ്ഞു..... പ്രണയം ദിവ്യമെന്ന്... മധുരമെന്ന്... അനഘമെന്ന്.. അതിൽ സൗരഭ്യം ലഹരിയെന്ന് !പ്രണയമെന്നാൽ പുരുഷനും സ്ത്രീയ്ക്കും പരസ്പരം തോന്നുന്ന...

പ്രേമമെന്നാല്‍ എന്താണ് പെണ്ണേ..

holding-hands

ഒരിക്കൽ നീ പറഞ്ഞു..... പ്രണയം ദിവ്യമെന്ന്... മധുരമെന്ന്... അനഘമെന്ന്.. അതിൽ സൗരഭ്യം ലഹരിയെന്ന് !

പ്രണയമെന്നാൽ പുരുഷനും സ്ത്രീയ്ക്കും പരസ്പരം തോന്നുന്ന അഭിനിവേശം മാത്രമല്ല എന്ന് വാദിക്കുന്നവരുണ്ട്. പ്രണയമെന്നാൽ ആർക്കും, ആരോടും, എന്തിനോടും തോന്നാവുന്ന ഒരു മാസ്മരികതയാണ്.

ഫെബ്രുവരി 14 വാലന്റൈൻ ദിനമായി ആഘോഷിക്കപ്പെടുമ്പോൾ ചില പ്രണയ ചിന്തകളിലേക്ക് മനസ്സിനെ സ്വതന്ത്രമാക്കുന്നത് ഒരു ആശ്വാസമായിരിക്കും.

പ്രണയത്തിന്റെ പ്രതീകത പല സങ്കൽപ്പങ്ങളിലും ചേർത്ത് വച്ചിട്ടുണ്ട് നമ്മൾ. അതിൽ പ്രഥമസ്ഥാനം മഴയ്ക്ക് തന്നെയായിരിക്കും.


rain

" അരികിൽ വരുമ്പോൾ പനിനീർമഴ
അകലത്തു നിന്നാൽ കണ്ണീർമഴ
മിണ്ടുന്നതെല്ലാം തെളിനീർമഴ
പ്രിയ ചുംബനങ്ങൾ പൂന്തേൻ മഴ .. "


പുലരിയില്‍,പൂവില്‍,പാട്ടില്‍...ഒക്കെയും നമ്മള്‍ പ്രണയം കണ്ടു. ...മനസ്സ് പറയുന്നതെന്തോ.. അതാണ് പ്രണയം..


"ഹൂ വാണ്ട്സ് ഫ്രീഡം?" ചോദിക്കുന്നത് ബഷീറാണ്.

26400673349519738

രാഷ്ട്രീയ തടവുകാരനായി ജയിലില്‍ എത്തപ്പെട്ട താന്‍ സ്വതന്ത്രനാകുന്ന വിവരം സന്തോഷത്തോടെ തന്നോട് അറിയിക്കുന്ന ജയിലറോടാണ് ബഷീറിന്റെ ഈ ചോദ്യം. ബഷീറിന് എങ്ങനെ പോകുവാനാകും.. തടവറയിലെ മതിലുകള്‍ക്കപ്പുറം നാരായണി കാത്തിരിക്കുമ്പോള്‍.

ശബ്ദത്തില്‍ കൂടി മാത്രം ബഷീര്‍ അറിയുന്ന നാരായണി സുന്ദരിയായിരുന്നോ? ഏറെ മുടിയുള്ളവള്‍ ആയിരുന്നോ? ഇരുനിറചന്തം ഉള്ളവള്‍ ആയിരുന്നോ? ബഷീറിന് അറിയില്ല..

അറിയുന്നത് അവര്‍ക്കിടയിലെ ആ മതിലിന്നു മാത്രമായിരുന്നു. ഒരു പക്ഷെ, ദിശയറിയാതെ പോയ കാറ്റിനും!!

ഇല്ല...നമ്മൾ പിരിയുകയില്ല.... ഞാൻ പോവുകയില്ല. മതിവന്ന സഞ്ചാരിയുടെ മനസ്സാണ് എന്റേത്. മടുത്തിരിക്കുന്നു!

എനിക്കിനി ഇവിടെ ഒടുങ്ങിയാൽ മതി. നിന്റെയൊപ്പം ഒരു സാധാരണ മനുഷ്യനായി...... രാത്രിയുടെയും, നിയമത്തിന്റെയും വിലക്കുകൾ ഇല്ലാതെ ... ഈ ഭൂമിയിൽ നിന്റെ കുഴിമാടത്തിനടുത്തു ഇത്തിരി മണ്ണു കണ്ടെത്തി വിശ്രമിക്കുവാൻ മനസ്സ് മോഹിക്കുകയാണ്.....

അത് മാത്രമെ വേണ്ടൂ ഇനി..സത്യം!!

gandharvan

പ്രണയിനിയുടെ മനസ്സിലെ രൂപം മാത്രം സ്വീകരിക്കുവാന്‍ കഴിയുന്ന , മനുഷ്യ ശരീരമില്ലാത്ത ഗന്ധര്‍വനും പ്രണയിക്കുന്നു.

നാളെയെന്ന സത്യത്തെ ആകുലതയോട് കൂടി കാണാതെ, ഭാമയും പ്രണയത്തിലാണ്...ദേശങ്ങളും,ഭാഷയും കടന്നു മാത്രമല്ല ....പ്രപഞ്ചം തന്നെ കടന്നു അവര്‍ പ്രണയിക്കുന്നു...

"പാട്ടില്‍ ഈ പാട്ടില്‍ ഇനിയും നീ ഉണരില്ലേ...
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ.........
പനിനീര്‍ പൂക്കള്‍ ചുടി രാവ് ഉറങ്ങിയില്ലേ...
എന്‍ നെഞ്ചിലുറും... ഈ പാട്ടില്‍... ഇനിയും നീ ഉണരില്ലേ..."ശരീരവും പ്രായവും തളർത്തിയ മാത്യൂസിന് ഇപ്പോഴും ഗ്രേസിയോട് ആരാധനയാണ്, വിധേയത്വമാണ്... ഇതും പ്രണയമാണോ?

സ്വപ്നങ്ങളെക്കാള്‍ സുന്ദരമാണ് ജീവിതം, അത് ജീവിക്കുവാന്‍ അറിയുമെങ്കില്‍...

pranayam-malayalam-movie-review

ഒരിക്കൽ ജീവിതത്തിന്റെ ഭാഗമായ അച്ചുത മേനോനും, ഭർത്താവായ മാത്യൂസിനുമൊപ്പം ഗ്രേസി ഒരു യാത്ര പോവുമ്പോള്‍ എന്തായിരിക്കണം അവരുടെ മനസ്സില്‍ ഉണ്ടായിരുന്നത്?

അച്ചുതമേനോന്‍ എന്ന കഥാപാത്രത്തിന്റെ കണ്ണുകളില്‍ ഉണ്ടായിരുന്നത് നഷ്ടബോധമായിരുന്നിരിക്കണം ...അതോ സന്തോഷമോ?

ജീവിതത്തിന്റെ സായാഹ്നത്തിലെ ആ കൂടി കാഴ്ചയില്‍, ഏറ്റവും ആഹ്ലാദകരവും, വേദനാജനകവുമായ നിമിഷങ്ങളായിരുന്നു അവർക്ക് മൂവര്‍ക്കും പ്രണയം.

"അവൾ ഭ്രാന്തിയാണ്
എന്താണിവൾ നേടുന്നത്?
ഈ രാജാവിന്റെ മുന്നിൽ
നൃത്തം ചെയ്തിട്ട് ഇവൾക്കൊന്നും കിട്ടുന്നില്ലല്ലോ..
ഇവൾ ഇന്നും ദരിദ്രയാണെല്ലൊ...
ഇവളുടെ വസ്ത്രം കീറിയതാണെല്ലൊ...
പക്ഷേ ഞാനറിഞ്ഞിരുന്നു..,
രാജാവുമറിഞ്ഞിരുന്നു


ഇതാണ് യഥാർത്ഥ പ്രേമമെന്ന്...."(കമല സുരയ്യ,സ്നേഹത്തിന്റെ സ്വർഗ്ഗവാതിലുകൾ)

2015-10-12-1444627448-2514958-31032623661

പ്രണയത്തിന് അവസാനമില്ല..

ഒരു പക്ഷെ മരണത്തിനു പോലും തീര്‍ക്കുവാന്‍ കഴിയാത്ത കടം അത് മാത്രമായിരിക്കും. വര്‍ഷങ്ങള്‍ കൊണ്ട് ഭാവനകള്‍ക്കും,പ്രകടന ശൈലിയിലും മാറ്റങ്ങള്‍ ഉണ്ടാവാം.

എങ്കിലും പ്രണയത്തിനു പേര് ഇപ്പോഴും പ്രണയം എന്ന് തന്നെയാണ്.

( വാലറ്റം: ക്ലാസ്സിക്‌ സിനിമയുടെ ലോകം,ന്യൂ ജെന്‍ പിടിച്ചടുക്കിയത് കാണാതെ പോകരുതെല്ലോ..

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ പ്രിഥ്വിരാജും, ജയസുര്യയും,  ഇന്ദ്രജിത്തും പാടി അഭിനയിച്ച പ്രേമമെന്നാല്‍ എന്താണ് പെണ്ണെ?

അത് കരളിനുള്ളിലെ തീയാണ് കണ്ണേഎന്ന ഗാനത്തില്‍ ചില ആധുനിക പ്രേമ ചിന്തകളുണ്ട്...

ഷാരുക്ക് ഖാനെ പോലെ ഗ്ലാമര്‍ ഉണ്ടയെന്നാല്‍..

ആദ്യം കാണും നേരം പെണ്ണൊന്ന് പ്രേമിക്കും,

ഷാരുഖ് ഖാനിന്‍റെ കയ്യില്‍ കാശില്ലാതായാല്‍ ,അംജദ് ഖാനൊപ്പം ഓടിപ്പോകും,

കാശുണ്ടെന്ന് അറിഞ്ഞാല്‍ കാമുകനാക്കും, കാശില്ലെങ്കില്‍ ഉടനെ ആങ്ങളയാക്കും..

പെണ്ണു കെട്ടി കഴിഞ്ഞാല്‍, ആണുങ്ങളുടെ കണ്ണു കെട്ടി എന്ന് അറിയാം,

എങ്കിലും, ആന ഇടഞ്ഞിട്ടും...കൊല്ലുമെന്ന് അറിഞ്ഞിട്ടും..

പാപ്പാന്‍റെ ജോലിക്ക് ആണുങ്ങള്‍ പോകുന്നില്ലേ...പെണ്ണെ...)

സന്തോഷിക്കുവാന്‍ ഒരു ദിവസം ലഭിക്കുമെങ്കില്‍, വാലന്‍ന്റൈന്‍സ് ദിനവും ആഘോഷിക്കപ്പെടട്ടെ..