ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം: എംജി യുണിവേഴ്‌സിറ്റി ജനറല്‍ സെക്രട്ടറിക്കെതിരെ ആരോപണം

തിരുവനന്തപുരം: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമത്തില്‍ എംജി യൂണിവേഴ്‌സിറ്റി ജനറല്‍ സെക്രട്ടറിക്കെതിരെയും...

ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം: എംജി യുണിവേഴ്‌സിറ്റി ജനറല്‍ സെക്രട്ടറിക്കെതിരെ ആരോപണം

tripunithura-rlv-college

തിരുവനന്തപുരം: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമത്തില്‍ എംജി യൂണിവേഴ്‌സിറ്റി ജനറല്‍ സെക്രട്ടറിക്കെതിരെയും ആരോപണം. വിദ്യാര്‍ത്ഥിനിയുടെ അമ്മ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനയച്ച പരാതിയിലാണ് ജനറല്‍ സെക്രട്ടറി കിരണ്‍ രാജിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കോളേജില്‍ പെണ്‍കുട്ടികള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന കിരണ്‍ രാജിനെതിരെയുള്ള പരാതിയില്‍ ഈ പെണ്‍കുട്ടിയായിരുന്നു മുഖ്യസാക്ഷി. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കിരണ്‍ രാജ് ഉപദ്രവിച്ചിരുന്നതായി അമ്മയുടെ പരാതിയില്‍ പറയുന്നു.


കിരണ്‍ രാജിനെതിരെ പെണ്‍കുട്ടി പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നെങ്കിലും ചില അധ്യാപകരുടെ സമ്മര്‍ദ്ദം മൂലം പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെ കിരണ്‍ രാജ് പെണ്‍കുട്ടിക്കെതിരെ അപവദാപ്രചരണങ്ങള്‍ നടത്തുകയായിരുന്നു. കടുത്ത മാനസിക പീഡനത്തെ തുടര്‍ന്ന് തനിക്ക് നീതി ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. ഈ കേസുമായ്   ബന്ധപ്പെട്ടു കിരണ്‍ രാജ് അടക്കം അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.

2013 ല്‍ കോളേജിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയെ പരസ്യമായി അപമാനിച്ചു എന്ന പേരിലും കിരണ്‍ രാജിനെതിരെ ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് പരസ്യമായി മാപ്പ് പറഞ്ഞാണു തുടര്‍നടപടികളില്‍ കിരണ്‍ രാജ് രക്ഷപ്പെട്ടത്.

എസ്എഫ്‌ഐ തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറിയും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമാണ് കിരണ്‍ രാജ്.

Story by
Read More >>