ഫ്രീഡം 251; കാഷ് ഓണ്‍ ഡെലിവറി വരുന്നു; ബുക്ക് ചെയ്തവര്‍ക്ക് കമ്പനി പണം തിരികെ നല്‍കും

ഡല്‍ഹി : ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്‌മാര്‍ട്ട്ഫോണ്‍ എന്നാ നിലയില്‍ അവതരിപിക്കപ്പെട്ട ഫ്രീഡം 251ബുക്ക്‌ ചെയ്തവര്‍ക്ക് ഫോണ്‍ നിര്‍മ്മാതാക്കളായ...

ഫ്രീഡം 251; കാഷ് ഓണ്‍ ഡെലിവറി വരുന്നു; ബുക്ക് ചെയ്തവര്‍ക്ക് കമ്പനി പണം തിരികെ നല്‍കും

FREEDOM-251-2

ഡല്‍ഹി : ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്‌മാര്‍ട്ട്ഫോണ്‍ എന്നാ നിലയില്‍ അവതരിപിക്കപ്പെട്ട ഫ്രീഡം 251ബുക്ക്‌ ചെയ്തവര്‍ക്ക് ഫോണ്‍ നിര്‍മ്മാതാക്കളായ റിങിങ്ങ് ബെല്‍സ് പണം തിരികെ നല്‍കുന്നു. പ്രീ-ബുക്കിങ് ആയി സ്വീകരിച്ച 30000 ഉപഭോക്താക്കളുടെ പണമാണ് തിരികെ നല്‍കുന്നത്. ഇവര്‍ക്ക് ക്യാഷ് ഓണ്‍ ഡെലിവറിയായി ഫോണ്‍ വാങ്ങാനാകുമെന്നാണ് റിങിങ്ങ് ബെല്‍സ് അറിയിച്ചു. ആദ്യ ദിവസത്തെ ബുക്കിങിനിടെ വെബ്സൈറ്റിനുണ്ടായ തകരാര്‍ കാരണമാണ് ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കുന്നതെന്നും കമ്പനി എം.ഡി മോഹിത് ഗോയല്‍ അറിയിച്ചു.

എല്ലാവരും ക്യാഷ് ഓണ്‍ ഡെലിവറി വഴി പണം നല്‍കിയാല്‍ മതിയെന്നാണ് കമ്പനിയുടെ പുതിയ നിലപാട്. സുതാര്യത ഉറപ്പുവരുത്താനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നു കമ്പനി വ്യക്തമാക്കുന്നു.

Read More >>