സെന്‍സര്‍ ബോര്‍ഡ് 'കത്തി' വച്ചില്ല; 'റെവനന്‍റ്' ഇന്ത്യയില്‍ റിലീസിനൊരുങ്ങുന്നു

സെന്‍സര്‍ ബോര്‍ഡിന്‍റെ 'കട്ടുകള്‍' ഒന്നും തന്നെയില്ലാതെ ഹോളിവുഡ് ചിത്രം 'റെവനന്‍റ്' ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുന്നു.ഈ വര്‍ഷത്തെ ഓസ്കാറുകള്‍...

സെന്‍സര്‍ ബോര്‍ഡ്

dicaprio

സെന്‍സര്‍ ബോര്‍ഡിന്‍റെ 'കട്ടുകള്‍' ഒന്നും തന്നെയില്ലാതെ ഹോളിവുഡ് ചിത്രം 'റെവനന്‍റ്' ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുന്നു.

ഈ വര്‍ഷത്തെ ഓസ്കാറുകള്‍ തൂത്തുവാരിയ ചിത്രമാണ് ലിയനാര്‍ഡോ ഡികാപ്രിയോ നായകനായ 'റെവനന്‍റ്'. ചിത്രത്തില്‍ അക്രമാസക്തമായ രംഗങ്ങളും അസഭ്യപദങ്ങള്‍ നിറഞ്ഞ സംഭാഷണങ്ങളും നിരവധിയുണ്ടായിട്ടും ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ്‌ ഒരു രംഗം പോലും കട്ട്‌ ചെയ്തിട്ടില്ല എന്നുള്ളത് ചലച്ചിത്രപ്രേമികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.


കുറച്ചു നാളുകള്‍ക്കു മുന്‍പ് മറ്റൊരു  ഹോളിവുഡ് ചിത്രം 'ഡെഡ്പൂള്‍' ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ അതിലെ കുറെയേറെ സംഭാഷണങ്ങളും രംഗങ്ങളും വെട്ടിമാറ്റിയതുമൂലം സെന്‍സര്‍ബോര്‍ഡിനു നേരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

നിരവധി പുരസ്കാരങ്ങള്‍ നേടിയ മികച്ച ചിത്രമായതിനാലാണ് 'റെവനന്‍റി'ലെ രംഗങ്ങള്‍ ഒന്നും വെട്ടിമാറ്റാതിരുന്നതെന്നും മറ്റൊരു സാധാരണ ചിത്രമായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നുമാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ മാധ്യമങ്ങളോട് ഇതിനെക്കുറിച്ച്‌ പ്രതികരിച്ചത്. ചിത്രത്തിലെ രണ്ടു വാക്കുകള്‍ മാത്രമാണ് 'മ്യൂട്ട്' ചെയ്തിരിക്കുന്നതെന്നും അത് സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള പദങ്ങള്‍ ആയതുകൊണ്ട് മാത്രമാണെന്നും സെന്‍സര്‍ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.