തൊഴുതു മടങ്ങും, സന്ധ്യയുമേതോ..വീഥിയില്‍ മറയുന്നു..

'ഓ.എന്‍.വി' എന്ന മൂന്നക്ഷരം വിട വാങ്ങിയിരിക്കുന്നു. ഹേമന്തങ്ങളും,വസന്തങ്ങളും കൈ കൂപ്പി നിന്ന് യാത്ര ചൊല്ലുന്നുണ്ടാവും...അക്ഷങ്ങളിലൂടെ തങ്ങളെ വിരിയിച്...

തൊഴുതു മടങ്ങും, സന്ധ്യയുമേതോ..വീഥിയില്‍ മറയുന്നു..

ONV-545x325'ഓ.എന്‍.വി' എന്ന മൂന്നക്ഷരം വിട വാങ്ങിയിരിക്കുന്നു. ഹേമന്തങ്ങളും,വസന്തങ്ങളും കൈ കൂപ്പി നിന്ന് യാത്ര ചൊല്ലുന്നുണ്ടാവും...അക്ഷങ്ങളിലൂടെ തങ്ങളെ വിരിയിച്ച കാവ്യ കുലപതിക്ക് മുന്നില്‍!

ഈ വഴി ഹേമന്തമെത്ര വന്നു,ഈറനുടുത്തു കൈ കൂപ്പി നിന്നു

എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ,പുഷ്പ പാത്രങ്ങളിൽ തേൻ പകർന്നു

മായികാ മോഹമായ് മാരിവിൽ മാലയായ്

മായുന്നുവോ മായുന്നുവോ..ഓർമ്മകൾ കേഴുന്നുവോ...

"ലോകം കൂടുതല്‍ ശൂന്യമായിരിക്കുന്നു..."ഓ.എന്‍.വി യുടെ വേര്‍പാടിനെ കുറിച്ചു കവി വിഷ്ണുനമ്പൂതിരിയുടെ വാക്കുകളില്‍ എല്ലാമുണ്ട്..


പ്രണയ ദിനം ആഘോഷിക്കുവാന്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍, മര്‍ദിതരിലെ പ്രണയം കവി, വരികളില്‍ ആവിഷ്കരിച്ചു..

പൊന്നരിവാള്‍  അമ്പിളിയില്‍  കണ്ണെറിയുന്നോളെ.ആ മരത്തിന്‍ പൂന്തണലില്‍ വാടി നില്ക്കുനോളെ..

നിഷ്കളങ്കമായ ആ ചിരി, ഇനി ഇല്ല...

ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും

പ്രേമമെന്ന തേനില്ലേ?

അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു


അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു

പിന്നെ ഞാനോതിയ വാക്കിലെല്ലാം എന്തൊരു സംഗീതം

നിന്നെക്കുറിച്ചുള്ള പാട്ടിലെല്ലാം എന്തെന്തു മാധുര്യം...

പ്രണയം ഇത്ര മധുരമായ തേനായി വര്‍ണിക്കുവാന്‍ ,കവിത ശ്വാസമായി മാറ്റിയ ഒരാള്‍ക്കേ കഴിയു..ആ ശ്വാസം മറ്റൊന്നിലേക്ക് പകരുവാന്‍ കഴിയുന്നവര്‍ക്കും.

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ..ഒരു മാത്ര വെറുതെ നിനച്ചു പോയി..എന്ന് പാടാത്ത ഏതു ഹൃദയങ്ങളുണ്ട്‌ മലയാളത്തില്‍ ?


എന്തിന്‍റെ കവിയാണ് താങ്കള്‍?

ആ ചോദ്യം കേള്‍ക്കെ മിണ്ടാതെ നിന്നേ പോയി ഞാന്‍..ഉത്തരം തോന്നീല ഒന്നും..

പ്രകൃതി സ്നേഹത്തിന്‍റെ? സൗന്ദര്യത്തിന്റെ?..ശുദ്ധ പ്രണയത്തിന്റെ? ദുഖത്തിന്റെ? വിപ്ലവത്തിന്‍റെ?

എന്തിന്‍റെ കവിയാണ് താങ്കള്‍?

വെറും ഒരു ആത്മകഥ എന്ന കവിതയില്‍ ഓ.എന്‍.വി കണ്ണാടിയില്‍ നോക്കുകയാണ്...ഒരു സുഹൃത്തിന്റെ ചോദ്യത്തിന്നു ഉത്തരം തേടുന്ന പോലെ..

സംഗീതം ദേവഗണത്തിന്റെ ഭാഷയാണ്, കവികള്‍ ആ ഭാഷയ്ക്ക്‌ അര്‍ത്ഥം നല്‍കുന്നവരും.

ഉറക്കം കെടുത്തുന്ന ചീവീടുകള്‍, സ്നേഹാതുരമായ ആത്മാക്കളുടെ സംഗീതമാനെന്നും, ഇനപ്രാക്കള് കുറുകന്നതില്‍ സ്നേഹത്തിന്‍റെ അത്യവേഗവും ദര്‍ശിച്ച കവിയുടെ ലോകം നാല് ചുവരുകല്‍ക്കിടയിലെ ഒതുങ്ങുന്നതായിരുന്നില്ല.

ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായി നീ എന്‍ അരികില്‍ നിന്നു...

പ്രണയ ചകോരങ്ങള്‍ നുള്ളി നോവിക്കാതെ, തഴുകാതെ ഞാന്‍ നോക്കി നിന്നു...

ജീവിതം എന്നാല്‍ പ്രകൃതി  സമ്മാനിക്കുന്ന ഒരു പൂകൂടയായി ഓ.എന്‍.വി തന്‍റെ രചനകളില്‍ സങ്കലിപ്പിക്കുന്നു എന്ന് തോന്നി പോകും.പ്രണയത്തിന്റെയും,പ്രകൃതിയുടെയും ഭാഷയായ കവിതയെ , സാധരണക്കാരന്റെയും സ്വപ്നങ്ങളിലേക്ക് അദ്ദേഹം സന്നിവേശിപ്പിച്ചു.

പവിഴം പോല്‍...പവിഴധാരം പോല്‍...

പനിനീര്‍ പൊന്‍ മുകുളം പോല്‍... തുടു ശോഭയുള്ള മുന്തിരിയായ കാമുകിയെ സമ്മാനിച്ചതും അദ്ദേഹത്തിന്റെ ഭാവനകള്‍ ആയിരുന്നു..

ജീവിതവും,പ്രകൃതിയും ഒരിക്കലും ഓ.എന്‍.വി. രചനകളില്‍ വേറിട്ട്‌ നിന്നിരുന്നില്ല. അതെങ്ങനെ..പ്രകൃതിയെ സ്നേഹിക്കുവാന്‍ പഠിപ്പിക്കുന്നവരെ അല്ലെ കവികള്‍ എന്ന് നമ്മള്‍ ആദരിക്കുക.

ഒരു വസന്ത കാലം കൈ നീട്ടി തന്ന മാടപ്രാവ് പറന്ന വിഹായസിലേക്ക് നഷ്ടബോധത്തോടെ നോക്കിയിരിക്കുവാനെ നമ്മുക്ക് കഴിയു.

ഈ വയല്‍ പൂക്കള്‍ പോല്‍ നാം കൊഴിഞ്ഞാലും...

ഈ വഴിയിലാകെ നീ കൂടെ വരാമോ? പാടി വരാമോ?

മരിക്കും വരെ കൂട്ടിരിക്കാം ഞാന്‍....

കവിതയെന്നാല്‍, ആര്‍ക്കും ആസ്വദിക്കുവാന്‍ കഴിയുന്ന ഒരു അക്ഷര ശ്രേണിയാക്കി തീര്‍ക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു...മാനുഷിക സഹജമായ എല്ലാ ഭാവങ്ങള്‍ക്കും ഓ.എന്‍.വി വരികള്‍ കുറിച്ചിരുന്നു.

കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത ദേവ ദൂതികയാണ് നീ..ഒരു, ദേവ ദൂതികയാണ് നീ...

ദേവ ഭാഷ മനുഷ്യര്‍ക്ക്‌ പകര്‍ന്നു തന്ന പ്രോമിത്യുസായി മലയാളത്തിലെ അക്ഷര ധന്യത ശേഷിക്കും.

പാതിരാക്കിളി...വരൂ പാല്‍ കടല്‍ക്കിളി...

ഓണമായിതാ...തിരുവോണമായിതാ..

പാടിയാടി വാ...പുലര്‍ മേടിറങ്ങി വാ..

പൂവ് നുള്ളി വാ...മലര്‍ക്കാവിലൂടെ വാ..


ഒരു തലമുറയുടെ മാത്രം ജീവിതം ആവാഹിച്ച യക്ഷനായിരുന്നില്ലെലോ ഓ.എന്‍.വി...

തുമ്പി വാ തുമ്പ കുടത്തിനു..തുന്ജത്തായി ഊഞ്ഞാലിടാനും,ആകാശ പൊന്നളി നിലയത്തില്‍ ആയത്തില്‍ തൊട്ടേ വരാനും ക്ഷണിച്ച ആ വാത്സല്യം തന്നെ, നമ്മുക്ക് പാടി തന്നു..

മലരോളിയെ മന്ദാര  മലരെ...മഞ്ചാടി മണിയെ..ചാഞ്ചാടും അഴകേ..

ബാല്യകാലത്തിന്റെ ഓര്‍മകളിലേക്ക് വിദ്യാലയത്തിന്‍റെ ഒരു കോണില്‍ നില്‍ക്കുന്ന നെല്ലി മരം ഓ.എന്‍.വി പറിച്ചു നട്ടത് എത്ര വേഗമായിരുന്നു..

നെല്ലിമരം ഇല്ലാത്ത വിദ്യാലയങ്ങളില്‍ പഠിച്ച കുട്ടികള്‍ പോലും മനസ്സില്‍ ആ ഓര്‍മ്മ തണല്‍ ചേര്‍ത്തു വച്ചു.

എല്ലാ ഓര്‍മ്മകളിലും അദ്ദേഹത്തിന്‍റെ രചനയുടെ ഒരു ശേഷിപ്പുണ്ട്.

മാതള പൂ പോലൊരു മാനസം ഞാന്‍ ഇന്ന് കണ്ടു,

ആരും കാണാ പൂ ചൂടി  ഞാനൊന്നു പാടി....ശാരികേ..

ഇനിയും മരിക്കാത്ത ഭൂമിക്കു ചരമഗീതം പാടി, ഓ.എന്‍.വി നല്‍കിയ സന്ദേശം എന്നും മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്നതാണ്...ഒരു കൊലപാതകിയുടെ മാനസികാവസ്ഥ നമ്മളില്‍ ശേഷിക്കുന്നു എന്ന തിരിച്ചറിവ് നല്‍കുന്ന അസ്വസ്ഥത.

തൊഴുതു മടങ്ങും,സന്ധ്യയുമേതോ..വീഥിയില്‍ മറയുന്നു..

ഈറന്‍ മുടിയില്‍ നിന്ന്  ഇറ്റിറ്റു വീഴും,നീര്‍മണി തീര്‍ത്ഥമായി..

..മറ്റൊന്നിനും കഴിയാത്ത ഒരുവന്‍റെ നിസ്സഹായാവസ്ഥയാണ് തന്‍റെ പാട്ടുകള്‍ എന്ന് കവി സ്വയം വിലയിരുത്തി.

മാണിക്യം നഷ്ടപ്പെടാത്ത  തന്നെ ആ യുഗവും യാത്ര ചൊല്ലി....മരണത്തെയും, പാടി വരവേല്‍ക്കുവാന്‍ ഒരു കവിക്കല്ലാതെ ആര്‍ക്കാണ് കഴിയുക?

ആരോട് യാത്ര പറയേണ്ടു ഞാന്‍?


മാസങ്ങള്‍..ആണ്ടുകള്‍..അളന്നളന്നു എത്തുമൊരു ബിന്ദുവില്‍...

ആള്‍ തിരക്കേറുമീ വാഹനം...

എന്നെ ഒരു പാഴ്ചുമടായി ഇറക്കി വയ്ക്കേ..

ആരോട് യാത്ര പറയേണ്ടു ഞാന്‍?

എന്തിനോട്?...ഏതിനോട് യാത്ര പറയേണ്ടു ഞാന്‍...

യാത്ര പറയാതെ പറഞ്ഞ ഇതിഹാസത്തിന്നു...യാത്രാ മംഗളങ്ങള്‍ !!

ഈ ചിരി മാഞ്ഞ വിഷാദത്തിലും...Story by
Read More >>