റിഫ്ലക്സ്; ഒടിക്കാനും മടക്കാനും കഴിയുന്ന സ്മാര്‍ട്ട്‌ഫോണ്‍

ഒട്ടാവ: ഒടിക്കാനും മടക്കാനും കഴിയുന്ന ഫ്‌ളെക്‌സിബിള്‍ സ്മാര്‍ട്ട്‌ഫോണുമായി ഗവേഷകര്‍. കാനഡയിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്...

റിഫ്ലക്സ്; ഒടിക്കാനും മടക്കാനും കഴിയുന്ന സ്മാര്‍ട്ട്‌ഫോണ്‍

ReFlex

ഒട്ടാവ: ഒടിക്കാനും മടക്കാനും കഴിയുന്ന ഫ്‌ളെക്‌സിബിള്‍ സ്മാര്‍ട്ട്‌ഫോണുമായി ഗവേഷകര്‍. കാനഡയിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിന് പിന്നില്‍.

റിഫ്ലക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ ഫ്‌ളെക്‌സിബിള്‍ സങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കിയുള്ള ലോകത്തിലെ ആദ്യ ഫോണാണ്. ഉയര്‍ന്ന റെസല്യൂഷനിലുള്ള സ്‌ക്രീനുള്ള ഫോണില്‍ മള്‍ട്ടി ടച്ച് സൗകര്യവുമുണ്ടെന്നു ഗവേഷകര്‍ പറയുന്നു.

ബെന്‍ഡ് ഇന്‍പുട്ട് സംവിധാനമാണ് ഈ ഫോണിന്‍റെ മറ്റൊരു വലിയ പ്രത്യേകത. പുസ്തകങ്ങളുടെ പേജുകള്‍ കൈകൊണ്ട് മാറ്റുന്നതുപോലെ ഫോണിലൂടെയും മാറ്റാന്‍ സാധിക്കും. ഫോണ്‍ വലതുവശത്തേക്ക് തിരിച്ചാല്‍ പേജുകള്‍ വലതുവശത്തേക്ക് മറിയും തിരിച്ചാണെങ്കില്‍ ഇടതുവശത്തേക്ക് മറിയും.

ഗെയിം കളിക്കാര്‍ക്ക് ഈ ഫോണ്‍ സ്‌ക്രീന്‍ വളരെ പ്രയോജനകരമാകും. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന റിഫ്‌ളക്‌സ് ഫ്‌ളെക്‌സിബിള്‍ എല്‍ജി ടച്ച് സ്‌ക്രീനാണ് റിഫ്ലക്സ് സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒരു വലിയ വിപ്ലവമാവും റിഫ്ലക്സ് സൃഷ്ടിക്കുക എന്ന വിശ്വാസത്തിലാണ് ഗവേഷകര്‍.

Read More >>