വിമതര്‍ സൗദിയുടെ സൈനിക ബോട്ടുകള്‍ തകര്‍ത്തു

റിയാദ്: സൗദി അറേബ്യയുടെ 4 സൈനിക ബോട്ടുകള്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. വ്യോമാക്രമണണത്തിനു ആവശ്യമായ ആയുധങ്ങളുമായി മോച തുറമുഖത്തേക്ക് പോയ...

വിമതര്‍ സൗദിയുടെ സൈനിക ബോട്ടുകള്‍ തകര്‍ത്തു

yemen_day_three copyറിയാദ്: സൗദി അറേബ്യയുടെ 4 സൈനിക ബോട്ടുകള്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. വ്യോമാക്രമണണത്തിനു ആവശ്യമായ ആയുധങ്ങളുമായി മോച തുറമുഖത്തേക്ക് പോയ ബോട്ടുകളാണ് വ്യാഴാഴ്ച പുലര്‍ച്ചയോടെ തകര്‍ക്കപ്പെട്ടത്.

യെമനിലെ ഹൂത്തി വിമതരാണ് ആക്രമണത്തിനു പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്‌. യെമന്‍ ന്യൂസ് വെബ്‌സൈറ്റ് ആയ ‘അല്‍ മസീരഹ്’ ആണ് വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. സൗദിയുടെ ഒരു ചാരവിമാനത്തെയും ഇവര്‍ ബുധനാഴ്ച്ച വെടിവച്ചിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതേസമയം, യെമനിലെ അമ്രാന്‍ പ്രവിശ്യയില്‍ ബുധനാഴ്ച്ച ഉണ്ടായ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൗദിയും യമനും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ ഇതുവരെ 8280 യെമാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Read More >>