'ഭാസ്ക്കര്‍ ദി റാസ്കല്‍' തമിഴ് റീമേക്കില്‍ രജനികാന്ത്

മലയാളസിനിമയില്‍ പോയ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായി മാറിയ   മമ്മൂട്ടി-നയന്‍താര ചിത്രം 'ഭാസ്കര്‍ ദി റാസ്കല്‍'തമിഴിലേക്ക് റീമേക്ക്...rajni

മലയാളസിനിമയില്‍ പോയ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായി മാറിയ   മമ്മൂട്ടി-നയന്‍താര ചിത്രം 'ഭാസ്കര്‍ ദി റാസ്കല്‍'തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച റോള്‍ തമിഴില്‍  ചെയ്യുന്നത് സൂപ്പര്‍ താരം രജനികാന്താണ്. മലയാളം പതിപ്പിന്റെ സംവിധായകന്‍ സിദ്ദിക്ക് തന്നെയാണ് തമിഴ് പതിപ്പിന്റേയും സംവിധാനം നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിന്‍റെ റീമേക്കില്‍ അജിത്‌ നായകനാകുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വിവരം തെറ്റാണെന്ന് സംവിധായകന്‍ സിദ്ദിഖ് തന്നെ വ്യക്തമാക്കുകയുണ്ടായി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ രജനികാന്തിനേയും  നയന്‍താരയെയും നായികാനായകന്മാരാക്കി ചിത്രം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്നും  അതിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു എന്നും അദ്ദേഹം വിശദീകരിച്ചു.


ചിത്രത്തില്‍ നായകനാകാന്‍ രജനികാന്ത് തന്നെയാണ് സിദ്ദിഖിനെ സമീപിച്ചതെന്നും വാര്‍ത്തകളുണ്ട്. ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ് രജനികാന്ത് ഇപ്പോള്‍.