രാജീവ്‌ രവി - ദുല്ഖര്‍ സല്‍മാന്‍ ചിത്രത്തിന്‍റെ പേര് 'കമ്മട്ടി പാടം'

രാജിവ് രവിയും ദുല്ഖര്‍ സല്‍മാനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ പേര് 'കമ്മട്ടി പാടം'. ചിത്രത്തിന്‍റെ പേര് കലിപ്പ് എന്നാണെന്ന് ചില...

രാജീവ്‌ രവി - ദുല്ഖര്‍ സല്‍മാന്‍ ചിത്രത്തിന്‍റെ പേര്

pattam-pole

രാജിവ് രവിയും ദുല്ഖര്‍ സല്‍മാനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ പേര് 'കമ്മട്ടി പാടം'. ചിത്രത്തിന്‍റെ പേര് കലിപ്പ് എന്നാണെന്ന് ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും പുതിയ പേര് കമ്മട്ടി പാടം എന്നാണെന്ന് സംവിധായകന്‍ രാജീവ് രവി തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി.

വിഖ്യാത തിരക്കഥാകൃത്തായ പി.ബാലചന്ദ്രന്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിന് ശേഷം 3 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പി.ബാലചന്ദ്രന്‍ പുതിയ ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്‌


80കളുടെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തില്‍ നടക്കുന്ന ഒരു കഥയെയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഒരു കള്ളക്കടത്തുകാരനായാണ് ദുല്ഖര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തെപറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. നവാഗതയായ ഷോണ്‍ റോമിയാണ് ചിത്രത്തില്‍ ദുല്ഖരിന്റെ നായിക.

അന്നയും റസൂലും , ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ്‌ രവി സംവിധാനം നിര്‍വഹിക്കുന്ന മൂന്നാമത്തെ ചിത്രമാകും കമ്മട്ടി പാടം. ബി. അജിത്‌കുമാര്‍ ആണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. സൌബിന്‍ ഷഹീര്‍, വിനായകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈ വാരം അവസാനത്തോടെ പുറത്തു വിടും  എന്നാണു അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭ്യമാകുന്ന വിവരം.