ധനുഷിന്റെ 'വിസാരണൈ' ലോകത്തിലെ മികച്ച സിനിമകളിലൊന്നാവും: രജനീകാന്ത്

ധനുഷിന്റെ പുതിയ ചിത്രം വിസാരണൈയ്ക്ക് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. ലോകത്തിലെ മികച്ച സിനിമകളിലൊന്നായിരിക്കും വിസാരണൈ...

ധനുഷിന്റെ

Visaranaiധനുഷിന്റെ പുതിയ ചിത്രം വിസാരണൈയ്ക്ക് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. ലോകത്തിലെ മികച്ച സിനിമകളിലൊന്നായിരിക്കും വിസാരണൈ എന്നാണ് സ്‌റ്റൈല്‍ മന്നന്റെ കമന്റ്.

ഇന്ന് റിലാസാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ വെട്രിമാരനാണ്. ധനുഷ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ സമുദ്രകനി, ദിനേഷ്, കിഷോര്‍, മുരഗദോസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

രജനീകാന്തിന് പുറമേ കമല്‍ഹാസനും ചിത്രത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

മുന്‍ ഓട്ടോറിക്ഷാ തൊഴിലാളിയായ എം ചന്ദ്രകുമാറിന്റെ തമിഴ് നോവല്‍ ലോക്ക്അപ്പിനെ ആധാരമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. പോലീസ് അതിക്രമങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്.