പുലിറ്റ്സർ ജേതാവ് ഹാർപ്പർ ലീ അന്തരിച്ചു

ജാതി വിവേചനത്തെ അടിസ്ഥാനമാക്കി അനീതിയുടെ കഥ ,ഒരു കുട്ടിയുടെ കാഴ്ചപ്പാടിൽ വിവരിച്ച ഹാർപ്പർ ലീ അന്തരിച്ചു. 89 വയസ്സായിരുന്നു.1960 ൽ പ്രസിദ്ധീകരിച്ച ടു...

പുലിറ്റ്സർ ജേതാവ് ഹാർപ്പർ ലീ അന്തരിച്ചു

lee

ജാതി വിവേചനത്തെ അടിസ്ഥാനമാക്കി അനീതിയുടെ കഥ ,ഒരു കുട്ടിയുടെ കാഴ്ചപ്പാടിൽ വിവരിച്ച ഹാർപ്പർ ലീ അന്തരിച്ചു. 89 വയസ്സായിരുന്നു.

1960 ൽ പ്രസിദ്ധീകരിച്ച ടു കില്ല് എ മോക്കിംഗ് ബേർഡ് (To kill a mocking bird) സതേൺ ടൗണിൽ ജീവിച്ചു വന്ന സ്ക്കൗട്ട് എന്ന ബാലികയുടെ കഥയായിരുന്നു.


'വെള്ളക്കാരി'യെ ബലാൽസംഗം ചെയ്തു എന്ന കുറ്റാരോപിതനായി  ഒരു കറുത്ത വർഗ്ഗക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയും, വിചാരണയ്ക്കു വിധേയമാക്കുകയും ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം. സഹായിക്കുവാൻ ആരും ഇല്ലാതിരുന്ന ആ കറുത്ത വർഗ്ഗക്കാരന്, സ്കൗട്ടിൻെറ പിതാവ്, അഡ്വക്കേറ്റായ ആറ്റിക്കസ് ഫിൻജ് സഹായമാകുമ്പോൾ സമൂഹത്തിൽ നിന്നും അവർക്കുണ്ടാവുന്ന ദീഷണികളും പ്രയാസങ്ങളും ഹൃദയസ്പർശിയായി തന്റെ കഥയിലൂടെ ഹാർപ്പർ ലീ അവതരിപ്പിച്ചു.pulit


വായനക്കാർ ഏറ്റുവാങ്ങിയ ഈ കൃതിയ്ക്ക് പുലിറ്റ്സർ പുരസ്ക്കാരം ലഭിച്ചു. 1962-ൽ ഈ കഥ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയിലെ അഭിനയത്തിന് ഗ്രിഗറി പെക്കിന് ഓസ്കർ അവാർഡും ലഭിച്ചു. ആറ്റികസ് ഫിൻജിന്റെ കഥാപാത്രത്തെയാണ് ഗ്രിഗറി സിനിമയിൽ അവതരിപ്പിച്ചത് അവതരിപ്പിച്ചത്.

തന്റെ പുസ്തകം പ്രശസ്തമാകുമ്പോഴും ലീ മാധ്യമ ശ്രദ്ധയിൽ നിന്ന് ഏറെ കുറെ ഒഴിഞ്ഞുമാറി നിന്നു. അഭിമുഖങ്ങളിലും, ചർച്ചകളിലും നിന്ന് അകന്നു നിൽക്കുന്ന പ്രകൃതമായിരുന്നു ലീ സ്വീകരിച്ചിരുന്നത് എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇരുപത് വർഷങ്ങൾക്ക് ശേഷം ലീ എഴുതിയ 'വാച്ച്മാൻ' എന്ന നോവലും ഹിറ്റ് ചാർട്ടിൽ ഇടം നേടി.