പ്രൊഫസര്‍ ലാരിസിയയും വീറ്റണ്‍ കോളേജ് അധികൃതരും പരസ്പരധാരണയില്‍ പിരിയുന്നു

ക്രിസ്ത്യന്‍ മതത്തെയും ഇസ്ലാം മതത്തെയും കുറിച്ച് വിവാദ പരാമര്‍ശം നടത്തിയതിനു പിന്നാലെ പ്രൊഫസര്‍ ലാരിസിയ ഹോകിന്‍സ് ‘വീറ്റണ്‍ കോളേജിലെ’ തന്‍റെ അധ്യാപന...

പ്രൊഫസര്‍ ലാരിസിയയും വീറ്റണ്‍ കോളേജ് അധികൃതരും പരസ്പരധാരണയില്‍ പിരിയുന്നു

hijab copy

ക്രിസ്ത്യന്‍ മതത്തെയും ഇസ്ലാം മതത്തെയും കുറിച്ച് വിവാദ പരാമര്‍ശം നടത്തിയതിനു പിന്നാലെ പ്രൊഫസര്‍ ലാരിസിയ ഹോകിന്‍സ് ‘വീറ്റണ്‍ കോളേജിലെ’ തന്‍റെ അധ്യാപന ജീവിതം അവസാനിപ്പിക്കുന്നു. കോളേജ് അധികൃതരും ലാരിസിയയും തമ്മില്‍ ഒരു ‘പരസ്പര ധാരണയില്‍’ എത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

കോളേജ് പ്രസിഡന്റ്‌ ഫിലിപ്പ് ഗ്രഹാം റയ്കനും ലാരിസിയയും അവരുടെ ട്വിറ്റര്‍ പേജുകളിലാണ് ഇരുകൂട്ടരുടെയും ‘പരസ്പരധാരണയില്‍’ ഉള്ള വേര്‍പിരിയലിനെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ചിക്കാഗോ ടെമ്പിള്‍ ബില്‍ഡിംഗില്‍ വച്ച് നടക്കും.


ട്വിറ്റര്‍ കുറിപ്പില്‍ പ്രൊഫസര്‍ ലാരിസിയയും വീറ്റണ്‍ കോളേജ് അധികൃതരും പരസ്പരം നല്ല ഭാവി നേരുന്നുണ്ട്. ലാരിസിയുടെ ക്രിസ്ത്യന്‍- മുസ്ലിം താരതമ്യത്തിന്‍റെ പേരില്‍ കോളേജില്‍ നിന്നും ഇവരെ സസ്പെന്‍ഡ് ചെയ്യുകയും ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. എന്നാല്‍, എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവര്‍ പരസ്പര ധാരണയില്‍ എത്തിയതെന്ന് വ്യക്തമല്ല.

ശനിയാഴ്ച ഇരുകൂട്ടരും പരസ്പരധാരണയില്‍ എത്തിയതിനെ സംബന്ധിച്ച പ്രസ്താവന ഇറക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്പ് തന്നെ ലാരിസിയയെ സസ്പെന്‍ഡ് ചെയ്ത പ്രവര്‍ത്തിയില്‍ മാപ്പപേക്ഷിച്ചുകൊണ്ടുള്ള മറ്റൊരു പരസ്യപ്രസ്താവന പ്രോവോസ്റ്റ് സ്റ്റാന്‍ടോണ്‍ ജോണ്‍സ് നടത്തിയിരുന്നു. ലാരിസിയയുടെ ചിന്താഗതികളോട് താനും യോജിക്കുന്നതായും, തന്‍റെ ഉള്ളിലും ഇത്തരം ചോദ്യങ്ങള്‍ പണ്ട് ഉണ്ടായിരുന്നതായും ജോണ്‍സ് പറഞ്ഞു. കൂടുതല്‍ ചിന്തിക്കാതെയും അന്വേഷിക്കാതെയും ലാരിസിയെ പുറത്താക്കാന്‍ എടുത്ത തീരുമാനം തെറ്റായിപോയി എന്നും അദ്ധേഹം പറഞ്ഞു.

ചിക്കാഗോയില്‍ സ്ഥിതി ചെയ്യുന്ന യാഥാസ്ഥിതിക ക്രിസ്ത്യന്‍ കോളേജായ വീറ്റണിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അദ്ധ്യാപികയായ ലാരിസിയ കഴിഞ്ഞ ഡിസംബറിലാണ് വിവാദപരാമര്‍ശം തന്‍റെ ട്വിറ്റെര്‍ പേജില്‍ കുറിച്ചത്. “പോപ്‌ ഫ്രാന്‍സിസ് പറഞ്ഞത് പോലെ, ക്രിസ്ത്യാനികളും മുസ്ലിംങ്ങളും ഒരേ ദൈവത്തെയാണ് ആരാധിക്കുന്നത്. നമ്മള്‍ എല്ലാവരും അനാദിയായ മണ്ണില്‍ നിന്നും ഉണ്ടായവരാണ്,” എന്ന വക്യങ്ങളോടൊപ്പം മനുഷ്യത്വത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തന്‍റെ ഹിജാബ് ധരിച്ച ഫോട്ടോയും ഷെയര്‍ ചെയ്താണ് ഇവര്‍ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ഒരു ക്രിസ്ത്യാനിയായ ലാരിസിയ തന്‍റെ പോസ്റ്റില്‍ മറ്റെല്ലാ മതത്തിലേയും സ്ത്രീകളോടും ഹിജാബ് ധരിച്ചു മുസ്ലിംങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ ആവശ്യപ്പെടുന്നുമുണ്ട്. 2013ല്‍ ആണ് ലാരിയ വീറ്റണ്‍ കോളേജിലെ ആദ്യത്തെ ആഫ്രിക്കന്‍- അമേരിക്കന്‍ അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്‌.

Read More >>