പ്രിഥ്വിരാജ് ജൂതനാവുന്നു

ജൂത സംസ്കാരത്തിന്‍റെ കഥ പറയുന്ന ‘എസ്ര’ എന്ന ചിത്രത്തില്‍ പ്രിഥ്വിരാജ് നായകനാവുന്നു. രാജീവ്‌ രവിയുടെ സഹസംവിധായകനായിരുന്ന ജയകൃഷ്ണന്‍റെ ആദ്യ...

പ്രിഥ്വിരാജ് ജൂതനാവുന്നു

prithvi copyജൂത സംസ്കാരത്തിന്‍റെ കഥ പറയുന്ന ‘എസ്ര’ എന്ന ചിത്രത്തില്‍ പ്രിഥ്വിരാജ് നായകനാവുന്നു. രാജീവ്‌ രവിയുടെ സഹസംവിധായകനായിരുന്ന ജയകൃഷ്ണന്‍റെ ആദ്യ സംവിധാനസംരംഭമാണ് ‘എസ്ര’.

തമിഴ് നടി പ്രിയാ ആനന്ദ്‌ ആദ്യമായി മലയാള സിനിമയില്‍ നായികയാവുന്നു എന്ന പ്രത്യേകതയും ‘എസ്ര’യ്ക്കുണ്ട്.

ജൂത സംസ്കാരവുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്‍റെ പേരിട്ടിരിക്കുന്നതും ജൂത ഭാഷയില്‍ നിന്നുതന്നെയാണ്. ‘രക്ഷിക്കൂ’ എന്നാണ് ജൂത ഭാഷയില്‍ ‘എസ്ര’ എന്ന പദത്തിന്‍റെ അര്‍ത്ഥം.

ജൂത സംസ്കാരം നിറഞ്ഞുനില്‍ക്കുന്ന മട്ടാഞ്ചേരിയില്‍ ആയിരിക്കും ചിത്രത്തിന്‍റെ ഷൂട്ടിംഗ് പ്രധാനമായും നടക്കുക. ക്യാമറ തിരു നിര്‍വ്വഹിക്കുന്നു. മെയില്‍ ചിത്രീകരണം ആരംഭിക്കുന്ന ‘എസ്ര’ ഇ ഫോര്‍ എന്റാര്‍റ്റെയിന്‍മെന്‍റ് ആണ് നിര്‍മ്മിക്കുന്നത്.