മരുന്നുകളുടെ കസ്റ്റംസ് തീരുവയിലെ കിഴിവ് സര്‍ക്കാര്‍ പിന്‍വലിച്ചു; ജീവന്‍രക്ഷ മരുന്നുകളുടെ വില കൂടും

ഡൽഹി: ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ഹീമോഫീലിയ, അർബുദം തുടങ്ങിയ രോഗങ്ങൾക്കുള്ള...

മരുന്നുകളുടെ കസ്റ്റംസ് തീരുവയിലെ കിഴിവ് സര്‍ക്കാര്‍ പിന്‍വലിച്ചു; ജീവന്‍രക്ഷ മരുന്നുകളുടെ വില കൂടും

medicines-l

ഡൽഹി: ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ഹീമോഫീലിയ, അർബുദം തുടങ്ങിയ രോഗങ്ങൾക്കുള്ള വൻ വിലവരുന്ന മരുന്നുകളുൾപ്പെടെ 74 പുറത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ജീവൻരക്ഷാ മരുന്നുകളെ കസ്റ്റംസ്‌ തീരുവ ഇളവ്‌ പട്ടികയിൽ നിന്ന്‌ കേന്ദ്രസർക്കാർ ഒഴിവാക്കി. ഈ സാഹചര്യത്തില്‍ ഈ മരുന്നുകളുടെ വില വര്‍ദ്ധിക്കും എന്ന് ഉറപ്പായി കഴിഞ്ഞു. 

കേന്ദ്ര എക്‌സൈസ്‌ ആന്റ്‌ കസ്‌റ്റംസ്‌ ബോര്‍ഡ്‌ പുറത്തിറക്കിയ ഉത്തരവിലാണ്‌ അവശ്യമരുന്നുകളുടെ ഇറക്കുമതിക്ക്‌ നല്‍കിയിരുന്ന ഇളവ്‌ പിന്‍വലിച്ചതായി അറിയിച്ചത്‌.ചില മരുന്നുകളുടെ ഇറക്കുമതി തീരുവ 35 ശതമാനമായി ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്‌.

മരുന്നുകളില്‍ പലതും ഇപ്പോള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന സാഹചര്യത്തില്‍ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞത്‌ വില വര്‍ദ്ധനവ്‌ ഉണ്ടാക്കില്ലെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌.

Read More >>