താരപ്പകിട്ടോടെ പ്രതാപ് പോത്തന്‍ - ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം

18 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പ്രതാപ് പോത്തന്‍ വീണ്ടും  സംവിധായകന്റെ കുപ്പായം അണിയുന്നു. ഇത്തവണ ഒരു ബിഗ്‌ ബജറ്റ് ചിത്രവുമായാണ് അദ്ദേഹത്തിന്റെ...

താരപ്പകിട്ടോടെ പ്രതാപ് പോത്തന്‍ - ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം

praqthap

18 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പ്രതാപ് പോത്തന്‍ വീണ്ടും  സംവിധായകന്റെ കുപ്പായം അണിയുന്നു. ഇത്തവണ ഒരു ബിഗ്‌ ബജറ്റ് ചിത്രവുമായാണ് അദ്ദേഹത്തിന്റെ വരവ്. പുതിയ ചിത്രത്തില്‍ ക്യാമറക്ക് മുന്നിലും പിന്നിലുമായി  നിരവധി പ്രഗല്‍ഭരാണ് പ്രവര്‍ത്തിക്കുന്നത്. പ്രതാപ് പോത്തന്‍ അവസാനമായി സംവിധാനം ചെയ്തത്  മോഹന്‍ലാലും ശിവാജി ഗണേശനും ഒന്നിച്ച യാത്രാമൊഴി എന്ന ചിത്രമാണ്. ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു.


പുതിയ ചിത്രത്തില്‍ ദുല്ഖര്‍ സല്‍മാന്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. പ്രശസ്ത സംവിധായികയും തിരകഥാകൃത്തുമായ അഞ്ജലി മേനോനാണ് ചിത്രതിന്‍റെ  തിരക്കഥ രചിക്കുന്നത്‌. തമിഴ് നടി ധന്സിക നായികയായി എത്തുന്നു. വിഖ്യാത സംഗീത സംവിധായകന്‍ ഇളയരാജ ഒരു ഇടവേളക്കുശേഷം വീണ്ടും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത. രാജീവ് മേനോനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ .ലവ് ഇന്‍ അഞ്ചങ്കോ എന്നാണു ചിത്രത്തിന്‍റെ പേര് എന്ന് ചില വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അതൊക്കെ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ചിത്രത്തിന്‍റെ പേര് ഇനിയും നിശ്ചയിച്ചിട്ടില്ലെന്നും സംവിധായകന്‍ പ്രതാപ് പോത്തന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.