പ്രണവിന്റെ അരങ്ങേറ്റം എന്ന്?

മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്‍റെ അഭിനയലോകത്തെ  അരങ്ങേറ്റം എന്ന് എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇതെപറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍...

പ്രണവിന്റെ അരങ്ങേറ്റം എന്ന്?

pranav-mohanlal-2

മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്‍റെ അഭിനയലോകത്തെ  അരങ്ങേറ്റം എന്ന് എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇതെപറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുകയാണ്. ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയാണ് പ്രണവ് ഇപ്പോള്‍.

ജീത്തുവിനോപ്പം കമലഹാസന്‍ ചിത്രം പാപനാസം, ദിലീപ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍  പ്രണവ് സഹസംവിധായകനായി പ്രവര്‍ത്തിച്ചുകഴിഞ്ഞു. പല തിരക്കഥകളും ഇതിനോടകം തന്നെ പ്രണവ് കേട്ട്കഴിഞ്ഞുവെങ്കിലും ഒന്നിനും അദ്ദേഹം സമ്മതം മൂളിയിട്ടില്ല.

പല മുന്‍ നിര സംവിധായകരും പ്രണവിനെ തങ്ങളുടെ ചിത്രങ്ങളില്‍ നായകനാക്കാന്‍ ശ്രമം നടത്തുന്നു എന്നും അഭ്യൂഹങ്ങളുണ്ട്. പക്ഷെ ഇതേകുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ പ്രണവ് തയ്യാറല്ല. എന്തായാലും പ്രണവ് എന്ന് അരങ്ങേറും എന്ന് ഉറ്റുനോക്കുകയാണ് സിനിമാലോകം.