മദ്യലഹരിയില്‍ കടയുടമയെ മര്‍ദിച്ചു; ഭീമന്‍ രഘുവിന് എതിരെ പോലീസ് കേസ്

തിരുവനന്തപുരം: പ്രശസ്ത സിനിമ താരം ഭീമന്‍ രഘുവിന് എതിരെ പോലീസ് കേസ്. മദ്യലഹരിയില്‍ കടയുടമയെ മര്‍ദിച്ചെന്ന പരാതിയിലാണ്  ഭീമന്‍ രഘുവിനും സുഹൃത്തിനും...

മദ്യലഹരിയില്‍ കടയുടമയെ മര്‍ദിച്ചു; ഭീമന്‍ രഘുവിന് എതിരെ പോലീസ് കേസ്

bheeman-reghu

തിരുവനന്തപുരം: പ്രശസ്ത സിനിമ താരം ഭീമന്‍ രഘുവിന് എതിരെ പോലീസ് കേസ്. മദ്യലഹരിയില്‍ കടയുടമയെ മര്‍ദിച്ചെന്ന പരാതിയിലാണ്  ഭീമന്‍ രഘുവിനും സുഹൃത്തിനും എതിരെ തിരുവനന്തപുരം വട്ടിയൂര്‍കാവ്‌ പോലീസ് കേസ്സെടുത്തു. വട്ടിയൂര്‍കാവ്‌ പൈപ്പ്‌ലൈന്‍ റോഡിലുള്ള ശ്രീലക്ഷ്‌മി സ്‌റ്റോഴ്‌സ് ഉടമ ശ്രീജേഷിന്റെ പരാതിയിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

ശ്രീജേഷിന്റെ കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തിയ രഘുവും കൂട്ടുകാരന്‍ വിഷ്‌ണുവും ഐസ്‌ക്രീം ആവശ്യപ്പെട്ടു. ശ്രീജേഷ്‌ കാറിനടുത്ത്‌ പോയി ഐസ്‌ക്രീം നല്‍കി. വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ കാറില്‍കൊണ്ട് കൊടുക്കാനുള്ള ബുദ്ധിമുട്ട്‌ കടയുടമ അറിയിച്ചു. ഇതോടെ രഘു ശ്രീജേഷിനെ അസഭ്യം പറയുകയും രഘുവും വിഷ്‌ണുവും ചേര്‍ന്ന്‌ മര്‍ദിക്കുകയായിരുന്നെന്നാണ്‌ പരാതി.

Read More >>