ചുവപ്പു കാർഡ് കാണിച്ച റഫറിയെ കളിക്കാരന്‍ വെടിവച്ചു കൊന്നു

കൊർഡോബ:അർജന്റീനയിലെ കൊർഡോബയില്‍  മൽസരത്തിനിടെ ചുവപ്പു കാർഡ് കാണിച്ച റഫറിയെ കളിക്കാരന്‍ വെടിവച്ചു കൊന്നു. 48 വയസുകാരനായ സെസാർ ഫ്ലോറസാണ് ഫുട്ബോൾ...

ചുവപ്പു കാർഡ് കാണിച്ച റഫറിയെ കളിക്കാരന്‍ വെടിവച്ചു കൊന്നു

red-card

കൊർഡോബ:അർജന്റീനയിലെ കൊർഡോബയില്‍  മൽസരത്തിനിടെ ചുവപ്പു കാർഡ് കാണിച്ച റഫറിയെ കളിക്കാരന്‍ വെടിവച്ചു കൊന്നു. 48 വയസുകാരനായ സെസാർ ഫ്ലോറസാണ് ഫുട്ബോൾ താരത്തിന്റെ വെടിയേറ്റ് ദാരുണമായി കൊല ചെയ്യപ്പെട്ടത്

മൽസരത്തിനിടെ ഫൗൾ ചെയ്ത താരത്തിന് റഫറി ചുവപ്പു കാർഡ് കാണിച്ചതിനെ തുടര്‍ന്ന് താരം റഫറിക്ക് നേരെ വെടിയുതുര്‍ത്തു. ചുവപ്പു കാർഡ് ലഭിച്ചതിനെ തുടർന്ന് കളത്തിന് പുറത്തുപോയ താരം തോക്കുമായി വന്ന് റഫറിക്ക് നേരെ മൂന്നു തവണ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. കൊലപാതകം നടത്തിയശേഷം മൈതാനത്തുനിന്ന് രക്ഷപ്പെട്ട പ്രതിയായ താരത്തിനുവേണ്ടി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്

Read More >>