യുഡിഎഫ് സര്‍ക്കാരിന് മാഫിയാ സംസ്‌കാരം: പിണറായി വിജയന്‍

ആലപ്പുഴ: ഉമ്മന്‍ചാണ്ടി കുറ്റവാളികളോട് വഴിവിട്ട് ബന്ധപ്പെടുന്ന മുഖ്യമന്ത്രിയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. യുഡിഎഫ് സര്‍ക്കാരിന്...

യുഡിഎഫ് സര്‍ക്കാരിന് മാഫിയാ സംസ്‌കാരം: പിണറായി വിജയന്‍

pinarayi-vijayan

ആലപ്പുഴ: ഉമ്മന്‍ചാണ്ടി കുറ്റവാളികളോട് വഴിവിട്ട് ബന്ധപ്പെടുന്ന മുഖ്യമന്ത്രിയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. യുഡിഎഫ് സര്‍ക്കാരിന് മാഫിയാ സംസ്‌കാരമെന്നും പിണറായി ആരോപിച്ചു.

സിപിഐഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശങ്കര്‍റെഡ്ഢി ശബ്ദുരേഖ പുറത്തുവിട്ടത്. എഡിജിപി റാങ്കിലുള്ളയാളെ വിജിലന്‍സ് മേധാവിയാക്കിയത് വഴിവിട്ടബന്ധങ്ങള്‍ക്ക് വേണ്ടിയാണ്.

ബിജുരമേശിന്റെ ശബ്ദരേഖ സര്‍ക്കാരിന് അനുകൂലമായി എഡിറ്റ് ചെയ്ത് മാറ്റി. തെളിവുകള്‍ നശിപ്പിക്കുന്നത് മാഫിയകളുടെ രീതിയാണ്.

തമ്പാനൂര്‍ രവിയുടെ ഫോണ്‍സംഭാഷണം സരിത-കോണ്‍ഗ്രസ് ബന്ധത്തിന്റെ തെളിവാണെന്നും പിണറായി ആരോപിച്ചു.

Read More >>