കോലീബി സഖ്യത്തിനു ശ്രമമെന്ന് പിണറായി വിജയന്‍

സി.പി.എമ്മിന്നെ തകര്‍ക്കാനായി കേരളത്തില്‍ വീണ്ടും ,കോലീബി സഖ്യം പൊടി തട്ടിയെടുക്കാനാണ് ചിലരുടെ ശ്രമമെന്ന് സി.പി.എം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന...

കോലീബി സഖ്യത്തിനു ശ്രമമെന്ന് പിണറായി വിജയന്‍

pinarayi-vijayan19.3_0സി.പി.എമ്മിന്നെ തകര്‍ക്കാനായി കേരളത്തില്‍ വീണ്ടും ,കോലീബി സഖ്യം പൊടി തട്ടിയെടുക്കാനാണ് ചിലരുടെ ശ്രമമെന്ന് സി.പി.എം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.വടക്കര –ബേപ്പൂര്‍ മാതൃകയില്‍ കോണ്‍ഗ്രസ് - ലീഗ് - ബി.ജെ.പി (കോലീബി) സഖ്യത്തിനെ കുറിച്ചുള്ള ആലോചനകളാണ് അണിയറയില്‍ നടന്നു വരുന്നത്.

ആലപ്പുഴ ജില്ലയിലെത്തിയ നവകേരള യാത്രയില്‍, പൊതുജന സമ്മേളനങ്ങളെ അഭിസംഭോധന ചെയ്യുകയായിരുന്നു പിണറായി. 10 മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ പ്രമുഖ നേതാക്കന്മാര്‍ മത്സരിക്കും എന്ന കാലേ കൂട്ടിയുള്ള പ്രഖ്യാപനം ഇതിന്‍റെ സൂചനയാണ്. കോലീബി സഖ്യത്തിന്‍റെ വിജയമാണ് അവരെല്ലാം ചേര്‍ന്നു ആഗ്രഹിക്കുന്നത്.


മകന്നു കേന്ദ്ര സര്‍ക്കാരില്‍ പദവി വാഗ്ദാനം ചെയ്തു, വെള്ളാപള്ളി നടേശനെ കൊണ്ട് ബി.ഡി.ജെ.എസ്. എന്ന പാര്‍ട്ടി രൂപികരിപ്പിച്ച ബി.ജെ.പി, ശ്രീനാരായനീയര്‍ വെള്ളാപള്ളിക്കൊപ്പം ഇല്ലെന്നു കണ്ടു, ഇപ്പോള്‍ അവരെ കൈവിട്ട അവസ്ഥയാണ്.

അഴിമതി എന്ന വാക്കിന്റെ പര്യായമായി മാറിയിരിക്കുകയാണ് ഉമ്മന്‍‌ചാണ്ടി എന്നും,കോലീബി എന്ന അവിശുദ്ധ കൂട്ടുക്കെട്ട് മനസിലാകുവാനുള്ള വിവേകം ജനങ്ങള്‍ക്കുണ്ടെന്നു ഇവര്‍ മനസിലാക്കണം എന്നും പിണറായി പറഞ്ഞു.

ആലപ്പുഴ ജില്ലയിലെത്തിയ പിണറായി, കെ.ആര്‍.ഗൗരിയമ്മയെ സന്ദര്‍ശിച്ചു. അപ്രതീക്ഷിതമായ ഈ സന്ദര്‍ശനത്തില്‍, നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ചര്‍ച്ചാവിഷയം.

Read More >>