കതിരൂര്‍ മനോജ് വധക്കേസ്: സിബിഐയുടേത് അസംബന്ധ ഘോഷയാത്രയെന്ന് പിണറായി

ആലപ്പുഴ: കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐക്കെതിരെ സിപിഐഎം പിബി അംഗം പിണറായി വിജയന്‍. സിബിഐ അംസബന്ധ ഘോഷയാത്ര നടത്തുകയാണെന്ന് പിണറായി...

കതിരൂര്‍ മനോജ് വധക്കേസ്: സിബിഐയുടേത് അസംബന്ധ ഘോഷയാത്രയെന്ന് പിണറായി

pinarayi-vijayan

ആലപ്പുഴ: കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐക്കെതിരെ സിപിഐഎം പിബി അംഗം പിണറായി വിജയന്‍. സിബിഐ അംസബന്ധ ഘോഷയാത്ര നടത്തുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി.

നീതി ലഭിക്കാനാണ് ജയരാജന്‍ ശ്രമിക്കുന്നത്. നേതാക്കളെല്ലാം ജയിലില്‍ കഴിയുമ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടിയാണ് സിപിഐഎം. ബിജെപിയുടെ പാവയായാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി ആരോപിച്ചു.

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സിബിഐ രൂക്ഷ വിമര്‍ശനം നടത്തുന്നത്. നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നതെന്ന് സിബിഐ കോടതിയെ അറിയിച്ചു.

കതിരൂര്‍ മനോജ് വധത്തിന്റെ ബുദ്ധികേന്ദ്രം ജയരാജനാണെന്നാണ് സിബിഐയുടെ പ്രധാന ആരോപണം.