നാളെ കേരളത്തില്‍ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ല

കൊച്ചി: ചെങ്ങന്നൂരിൽ പെട്രോൾ പമ്പ് ഉടമയെ ആക്രമിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ആൾ കേരള...

നാളെ കേരളത്തില്‍ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ല

petrol-pump

കൊച്ചി: ചെങ്ങന്നൂരിൽ പെട്രോൾ പമ്പ് ഉടമയെ ആക്രമിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ്അറിയിച്ചു. നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്.

പെട്രോൾ നിറയ്ക്കാൻ വൈകി എന്നാരോപിച്ച്  പെട്രോൾ പമ്പുടമ ചെങ്ങന്നൂർ മുളക്കുഴ രേണു ഒാട്ടോ ഫ്യൂവൽസ് ഉടമ ശങ്കരമംഗലം മുരളീധരൻ നായരെ (55) രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന മുരളീധരൻ നായർ ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു