പെട്രോള്‍ പമ്പ് പണിമുടക്ക്‌ തുടങ്ങി

തിരുവനന്തപുരം: പെട്രോള്‍ പമ്പ്‌ ഉടമ ഗുണ്ടകളുടെ ആക്രമണത്തില്‍ ചെങ്ങന്നൂരിലെ പെട്രോള്‍ പമ്പുടമ മുരളീധരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ പമ്പ്‌ അടച്ച...

പെട്രോള്‍ പമ്പ് പണിമുടക്ക്‌ തുടങ്ങിpetrol-pump

തിരുവനന്തപുരം: പെട്രോള്‍ പമ്പ്‌ ഉടമ ഗുണ്ടകളുടെ ആക്രമണത്തില്‍ ചെങ്ങന്നൂരിലെ പെട്രോള്‍ പമ്പുടമ മുരളീധരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ പമ്പ്‌ അടച്ചിട്ടുള്ള ജീവനക്കാരുടെ പണിമുടക്ക്‌ ആരംഭിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട്‌ 6 വരെയാണ്‌ പണിമുടക്ക്‌.

ഓള്‍ കേരളാ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പമ്പുകളാണ്‌ പ്രധാനമായും സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. ഇവര്‍ ഇന്ന്‌ കരിദിനം ആചരിക്കുകയാണ്‌. നടപടി ഉണ്ടായില്ലെങ്കില്‍ രാത്രി കാലങ്ങളില്‍ പമ്പ്‌ അടച്ചിടുന്നത്‌ ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുമ്പോട്ട്‌ പോകുമെന്ന മുന്നറിയിപ്പ്‌ അവര്‍ നല്‍കുന്നു.

മിക്ക പമ്പുകളിലും ഇന്ന്‌ പണിമുടക്ക്‌ എന്ന ബോര്‍ഡുകള്‍ തൂക്കിയിട്ടുണ്ട്‌.

Read More >>