യുഎസ് സൈനികര്‍ ഉപദ്രവിച്ച 198 തടവുകാരുടെ ഫോട്ടോകള്‍ പെന്റഗണ്‍ പുറത്തുവിട്ടു

വാഷിംഗ്‌ടണ്‍: യുഎസ് സൈനികര്‍ തടവുകാരെ പീഡിപ്പിക്കുന്നു എന്ന ആരോപണം ശരി വയ്ക്കുന്ന ഫോട്ടോകള്‍ പെന്റഗണ്‍ പുറത്തുവിട്ടു.  അമേരിക്കന്‍ സിവില്‍...

യുഎസ് സൈനികര്‍ ഉപദ്രവിച്ച 198 തടവുകാരുടെ ഫോട്ടോകള്‍ പെന്റഗണ്‍ പുറത്തുവിട്ടു

pentagon copyവാഷിംഗ്‌ടണ്‍: യുഎസ് സൈനികര്‍ തടവുകാരെ പീഡിപ്പിക്കുന്നു എന്ന ആരോപണം ശരി വയ്ക്കുന്ന ഫോട്ടോകള്‍ പെന്റഗണ്‍ പുറത്തുവിട്ടു.  അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എസിഎല്‍യു) വിവരാവകാശ നിയമപ്രകാരം അവശ്യപ്പെട്ട പ്രകാരം  198 ഫോട്ടോകളാണ് പെന്റഗണ്‍ പുറത്തു വിട്ടത്.

ഏകദേശം ഇരുന്നൂറോളം തടവുകാരുടെ ഫോട്ടോകള്‍ പുറത്തു വന്നിട്ടുണ്ട്. ഇവയില്‍ എല്ലാംതന്നെ തടവുകാരുടെ കാലുകളിലും കൈകളിലും മുറിവുകള്‍ കാണുന്നുണ്ട്.

ഇറാഖിലെ അബു ഘ്രായിബ് ജയിലില്‍ തടവുകാരെ അമേരിക്കന്‍ പട്ടാളക്കാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന ഫോട്ടോകള്‍ 2004ല്‍ പുറത്തു വന്നതോടെയാണ്‌ യുഎസ് സൈനിക ക്യാമ്പുകളില്‍ തടവുകാരെ പീഡിപ്പിക്കുന്നു എന്ന ആരോപണം ഉണ്ടായത്.


ഇതേസമയം, വെള്ളിയാഴ്ച പുറത്തുവന്ന ചിത്രങ്ങളില്‍ ഒന്നും തന്നെ അബു ഘ്രായിബ് ജയിലിലെയോ, ക്യൂബയിലെ ഗന്ടമോ ബേയില്‍ സ്ഥിതി ചെയ്യുന്ന യുഎസ് ടിറ്റന്ഷന്‍ സെന്ററിലെയോ തടവുകാര്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് പെന്റഗണ്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

“സ്വതന്ത്രമായ കുറ്റാന്വേഷണത്തില്‍ നിന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ദുര്‍നടത്തത്തിലേക്ക് വഴി തിരിഞ്ഞ അന്വേഷണത്തിലാണ് ഈ ഫോട്ടോകളെ പറ്റിയ വിവരം ലഭിച്ചത്. ആരോപണങ്ങളിലെ 14 കേസുകള്‍ സ്ഥിതീകരിക്കുകയും 42 എണ്ണം തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. ഇതുപ്രകാരം 65 ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ തക്കീത് മുതല്‍ ആജീവനാന്ത ജയില്‍വാസവും ശിക്ഷയായി ലഭിക്കും,” പെന്റഗണിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യുഎസ് ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ തടവുകാരെ സൈനികര്‍ പീഡിപ്പിക്കുന്ന 2000 ഫോട്ടോകള്‍ ഉള്ളതായി എസിഎല്‍യു പറയുന്നു. ഇപ്പോള്‍ പുറത്തു വിട്ടത് കൂടാതെയുള്ള ബാക്കി 1800 ഫോട്ടോകളും പുറത്തു വിടണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എസിഎല്‍യു ഈ ഫോട്ടോകള്‍ വിട്ടുകിട്ടുന്നതിനായി പോരാടുകയാണ്.

“യുഎസ് ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ തടവുകാരെ സൈനികര്‍ പീഡിപ്പിക്കുന്നു എന്നതിന് ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്ന ഈ ഫോട്ടോകള്‍ തെളിവാണ്. തിരഞ്ഞെടുത്ത ഫോട്ടോകള്‍ മാത്രമാണ് ഗവണ്മെന്റ് പുറത്തു വിട്ടിട്ടുള്ളത്. എന്നാല്‍ ഇവയില്‍ കാണുന്നതിലും അധികമാണ് തടവുകാര്‍ അനുഭവിക്കുന്ന പീഡനം,” എസിഎല്‍യു ഡെപ്യുട്ടി ലീഗല്‍ ഡയറക്ടര്‍ ജമീല്‍ ജാഫര്‍ പറഞ്ഞു.

ഈ ഫോട്ടോകള്‍ 2009ല്‍ പുറത്തു വിടാമെന്ന് ഒബാമ ഗവണ്മെന്റ് പറഞ്ഞിരുന്നുവെങ്കിലും അമേരിക്കക്ക് എതിരായ വികാരം വളര്‍ത്തിയെടുക്കാന്‍ മാത്രമേ ഇവ ഉപകരിക്കൂ എന്ന് പറഞ്ഞ് പിന്നീട് അഭിപ്രായം മാറ്റുകയായിരുന്നു.

Read More >>