നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് പിസി ജോര്‍ജ്

കോട്ടയം: ഏപ്രില്‍-മേയ് മാസത്തില്‍ നടക്കാന്‍ ഇരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് മുന്‍ ചീഫ് വിപ്പായിരുന്ന പിസി...

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് പിസി ജോര്‍ജ്

pc george

കോട്ടയം: ഏപ്രില്‍-മേയ് മാസത്തില്‍ നടക്കാന്‍ ഇരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് മുന്‍ ചീഫ് വിപ്പായിരുന്ന പിസി ജോര്‍ജ് പറഞ്ഞു. കേരളാ സെക്യുലര്‍ പാര്‍ട്ടി എന്ന പേരില്‍ ഈ മാസം അവസാനം പുതിയ പാര്‍ട്ടി നിലവില്‍ വരുമെന്നും പൂഞ്ഞാറില്‍ തന്നെ താന്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. 

ഇടതുമുന്നണിയുമായി സഹകരിക്കാനാണ് താല്‍പര്യമെന്നു പറഞ്ഞ ജോര്‍ജ് കേരളാ കോണ്‍ഗ്രസ് എന്ന പേര് സ്വീകരിക്കാന്‍ നിയമ തടസമുള്ളതിനാല്‍ കേരളാ സെക്യുലര്‍ പാര്‍ട്ടിയെന്ന് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനമെന്നും അറിയിച്ചു.

സിപിഎം നേതൃത്വവുമായി നടത്തിയ പ്രാരംഭ ചര്‍ച്ചകളില്‍ ജോര്‍ജിന് പ്രതീക്ഷയുണ്ടെങ്കിലും പൂഞ്ഞാര്‍ സീറ്റിനപ്പുറം ഒരു പരിഗണന കിട്ടാനിടയില്ലെന്നാണ് സൂചന.

Read More >>