പിസി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് സെക്കുലറില്‍ നിന്നും പുറത്താക്കി

കൊച്ചി: അവസാനം പിസി ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് സെക്കുലറില്‍ നിന്നും പുറത്തായി. കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാന്‍ ടിഎസ് ജോണാണ് മുന്‍ ചീഫ് വിപ്പ് പി...

പിസി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് സെക്കുലറില്‍ നിന്നും പുറത്താക്കി

pc george

കൊച്ചി: അവസാനം പിസി ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് സെക്കുലറില്‍ നിന്നും പുറത്തായി. കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാന്‍ ടിഎസ് ജോണാണ് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി എന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്.

പാര്‍ട്ടി താല്‍പര്യങ്ങളെ മറി കടന്നു പി സി ജോര്‍ജ് സിപിഎമ്മുമായി ചര്‍ച്ച നടത്തിയതിനാലാണ് പാര്‍ട്ടി അദ്ദേഹത്തിന് എതിരെ നടപടി സ്വീകരിച്ചത്.

കോഴക്കേസില്‍ മാണിയുമായി ഉടക്കി പിസി ജോര്‍ജ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും രാജിവച്ച് കേരള കോണ്‍ഗ്രസ് സെക്യുലര്‍ പാർട്ടിയെ പുനരുജ്ജീവിപ്പിച്ചിരുന്നു.തുടര്‍ന്ന് കൂറുമാറ്റ നിരോധന നിയമ പ്രകാരം ജോര്‍ജിന് എംഎല്‍എ സ്ഥാനം നഷ്ടമായിരുന്നു.

Read More >>