ബി നിലവറ തുറന്ന് പരിശോധിക്കാന്‍ അനുവദിക്കണമെന്ന് വിദഗ്ത സമതി

ഡല്‍ഹി : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കാന്‍ അനുമതി വേണമെന്ന ആവശ്യവുമായി വിദഗ്ത സമതി സുപ്രീം കോടതിയെ സമീപിച്ചു. ഇതു...

ബി നിലവറ തുറന്ന് പരിശോധിക്കാന്‍ അനുവദിക്കണമെന്ന് വിദഗ്ത സമതി

India-Supreme-Court-New-Delhi

ഡല്‍ഹി : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കാന്‍ അനുമതി വേണമെന്ന ആവശ്യവുമായി വിദഗ്ത സമതി സുപ്രീം കോടതിയെ സമീപിച്ചു. ഇതു സംബന്ധിച്ച അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു.

എ മുതല്‍ എച്ച്‌ വരെയുള്ള നിലവറകളിലെ പരിശോധന പൂര്‍ത്തിയായെന്നും ഇനി ബി നിലവറയുടെ പരിശോധനയാണ് നടത്തേണ്ടത് എന്നും അതിനു ശേഷം മാത്രമേ അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ എന്നും വിദഗ്‌ധ സമിതി അറിയിച്ചു.


ഇതുവരെയുള്ള കണക്കുകള്‍ വച്ച് 45,000 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. പരിശോധനയുടെ വിവരങ്ങള്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിട്ടുണ്ട്. നിലവറകളിലെ അമൂല്യ ശേഖരം മ്യൂസിയം ആക്കി സംരക്ഷിക്കുന്ന കാര്യം പരിഗണിക്കണമെന്ന ആവശ്യവും വിദഗ്ധ സമിതിക്കുണ്ട്. പൂജയ്ക്കായുള്ള ആഭരണങ്ങള്‍ ക്ഷേത്രത്തില്‍ നിന്ന് കൈമാറണമെന്ന ആവശ്യവും വിദഗ്ദ്ധ സമിതി കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.