പത്താന്‍കോട്ട് ഭീകരാക്രമണം: പാകിസ്ഥാന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ഇസ്ലമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ പാകിസ്ഥാന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സെക്ഷന്‍ 302, 309, 301 വകുപ്പുകള്‍ പ്രകാരവും തീവ്രവാദ വിരുദ്ധ...

പത്താന്‍കോട്ട് ഭീകരാക്രമണം: പാകിസ്ഥാന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

pathankott650

ഇസ്ലമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ പാകിസ്ഥാന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സെക്ഷന്‍ 302, 309, 301 വകുപ്പുകള്‍ പ്രകാരവും തീവ്രവാദ വിരുദ്ധ നിയമ പ്രകാരവും ഗുജ്‌റന്‍വാല പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭീകരരുടെ ആരുടെയും പേരുകള്‍ പരാമര്‍ശിക്കാതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഭീകരാക്രമണ കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസിന്റെ അന്വേഷണം പുരേഗമിക്കുകയാണെന്നും പാക് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ആക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസറിന് പങ്കുള്ളതായി തെളിവില്ലെന്ന് പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചിരുന്നു. എന്നാല്‍ ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമായതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

Read More >>