പറവൂര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ പറവൂര്‍ പീഡനക്കെസിലെ മൂന്ന്‍ പ്രതികള്‍ക്ക് കോടതി ഏഴു വര്ഷം കഠിന തടവ്...

പറവൂര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്

paravur-case

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ പറവൂര്‍ പീഡനക്കെസിലെ മൂന്ന്‍ പ്രതികള്‍ക്ക് കോടതി ഏഴു വര്ഷം കഠിന തടവ് വിധിച്ചു. ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ പിതാവുമായ പറവൂര്‍ വാണിയക്കാട്‌ സ്വദേശി സുധീര്‍, നാലാം പ്രതിയും ഇടനിലക്കാരനുമായ കലൂര്‍ മണപ്പാട്ട്‌ പറമ്പ്‌ കോളനി മംഗലത്ത്‌ നൗഷാദ്‌, അഞ്ചാം പ്രതി ചേന്ദമംഗലം വടക്കുംപുറം വടക്കേക്കുന്ന്‌ ഹരി, എന്നിവരെയാണ്‌ എറണാകുളം അഡീഷനല്‍ സെഷന്‍സ്‌ കോടതി കുറ്റക്കാര്‍ എന്ന് കണ്ടെത്തി 7 വര്‍ഷം കഠിന തടവിന് വിധിച്ചത്. 15000 രൂപ പിഴയും ഇവരില്‍ നിന്നും ഈടാക്കും.


പെണ്‍കുട്ടിയുടെ മാതാവ്‌ സുബൈദ, ഇടനിലക്കാരായ ചെങ്ങമനാട്‌ പുറയാര്‍ പൈനേടത്ത്‌ സാദിഖ്‌ എന്നീ പ്രതികളെ വെറുതെവിട്ടു

പറവൂര്‍ പീഡനം സംബന്ധിച്ച്‌ എല്ലാ കേസിലും പെണ്‍കുട്ടിയുടെ പിതാവായ സുധീര്‍ തന്നെയാണ്‌ ഒന്നാംപ്രതി. സുധീറിനെ 10 കേസുകളിലായി 91 വര്‍ഷം കഠിനതടവിന്‌ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. കൂടാതെ കേസിലെ രണ്ടാംപ്രതിയായ പെണ്‍കുട്ടിയുടെ അമ്മയെ രണ്ടു കേസുകളിലായി 10 വര്‍ഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്‌.

2009 മേയ്‌ മുതല്‍ 2011 ജനുവരിവരെ പലരും തന്നെ പീഡിപ്പിച്ചുവെന്നാണ്‌ പെണ്‍കുട്ടിയുടെ മൊഴി. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ പിതാവ്‌ തന്നെ ആദ്യമായി ഒരാള്‍ക്ക്‌ വിറ്റതെന്ന്‌ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. പിന്നീട്‌ ഹോട്ടലുകള്‍, ആശുപത്രികള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലെത്തിച്ച്‌ തന്നെ പലരും പീഡിപ്പിച്ചു എന്നും പെണ്‍കുട്ടി മൊഴി കൊടുത്തിരുന്നു.

Read More >>