സര്‍ക്കാര്‍ അനുമതി ലഭിച്ചു; പാക് ടീം ഇന്ത്യയില്‍ ലോകകപ്പ്‌ കളിക്കും

ഇസ്ലാമാബാദ്: അനിശ്ചിതത്വങ്ങള്‍ക്ക് വിട. ഇന്ത്യയില്‍ അടുത്ത മാസം നടക്കുന്ന ട്വന്റി 20 ലോകകപ്പ്‌ ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ പാക് ടീമിന് പാകിസ്ഥാന്‍...

സര്‍ക്കാര്‍ അനുമതി ലഭിച്ചു; പാക് ടീം ഇന്ത്യയില്‍ ലോകകപ്പ്‌ കളിക്കും

pak-team


ഇസ്ലാമാബാദ്: അനിശ്ചിതത്വങ്ങള്‍ക്ക് വിട. ഇന്ത്യയില്‍ അടുത്ത മാസം നടക്കുന്ന ട്വന്റി 20 ലോകകപ്പ്‌ ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ പാക് ടീമിന് പാകിസ്ഥാന്‍ ഭരണകൂടം അനുമതി നല്‍കി.  സുരക്ഷാപ്രശ്‌നങ്ങള്‍ മൂലം പാക് ടീമിനെ അയക്കുന്ന കാര്യം സംശയത്തിലായിരുന്നുവെങ്കിലും പാക് സര്‍ക്കാര്‍ വിഷയത്തില്‍ മൃദു സമീപനം സ്വീകരിക്കുകയായിരുന്നു.


ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ മാര്‍ച്ച് 19ന് ധര്‍മശാലയില്‍ ഇരുടീമുകളും ഏറ്റുമുട്ടും.


പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെഹരിയാന്‍ ഖാനാണ് പാകിസ്ഥാന്‍ ടീം ലോകകപ്പിന് ഉണ്ടാവും എന്ന വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്.  ടീമിനെ ഇന്ത്യാ സന്ദര്‍ശനത്തിന് അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് എന്നും ഷെഹരിയാന്‍ ഖാന്‍ കൂട്ടി ചേര്‍ത്തു.  പാക് ടീമിന് ഇന്ത്യയില്‍ പ്രത്യേക സുരക്ഷ ഒരുക്കണമന്ന് ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിസിബി ചെയര്‍മാന്‍ പറഞ്ഞു. ലോകകപ്പ് കാണാന്‍ പാക് ആരാധകര്‍ക്ക് വിസ സൗകര്യങ്ങളും മറ്റും ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More >>