പി. ജയരാജനേയും കൊണ്ട് തിരുവനന്തപുരത്തേക്ക് പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ടു

കോഴിക്കോട്‌: കതിരൂര്‍ മനോജ്‌ വധക്കേസില്‍ റിമാന്‍ഡിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ നിന്ന്‌...

പി. ജയരാജനേയും കൊണ്ട് തിരുവനന്തപുരത്തേക്ക് പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ടു

jayarajan

കോഴിക്കോട്‌: കതിരൂര്‍ മനോജ്‌ വധക്കേസില്‍ റിമാന്‍ഡിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക്‌ കൊണ്ടുവവരുന്ന വഴിക്ക് ആംബുലന്‍സ് അപകടത്തില്‍ പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്‌ അപകടത്തിന്‌ കാരണം എന്ന്‌ കരുതുന്നു.

തൃശ്ശൂര്‍ പേരാമംഗലത്ത്‌ വച്ച്‌ പുലര്‍ച്ചേ 1.30 ഓടെനിയന്ത്രണം വിട്ട ആമ്പുലന്‍സ്‌ നടപ്പാതയിലേക്ക്‌ ഇടിച്ചുകയറി. അപകടത്തില്‍ ജയരാജന്‌ പരുക്കേറ്റിട്ടില്ലയെങ്കിലും  ദേഹാസ്വസ്‌ഥ്യം അനുഭവപ്പെട്ട ജയരാജനെ മറ്റൊരു ആമ്പുലന്‍സില്‍ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര പുനരാരംഭിക്കും.

Read More >>