ഒറ്റാലിന് ബെര്‍ളിന്‍ ചലച്ചിത്രമേളയില്‍ അംഗീകാരം

ജയരാജ്‌ സംവിധാനം ചെയ്ത 'ഒറ്റാല്‍' എന്ന ചിത്രത്തിന് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം. കുട്ടികള്‍ക്കായുള്ള മികച്ച ചിത്രം എന്ന ബഹുമതിയാണ്...

ഒറ്റാലിന് ബെര്‍ളിന്‍ ചലച്ചിത്രമേളയില്‍ അംഗീകാരം

ottal-3

ജയരാജ്‌ സംവിധാനം ചെയ്ത 'ഒറ്റാല്‍' എന്ന ചിത്രത്തിന് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം. കുട്ടികള്‍ക്കായുള്ള മികച്ച ചിത്രം എന്ന ബഹുമതിയാണ് 'ഒറ്റാല്‍' നേടിയത്.

ആന്റണ്‍ ഷെക്കോവിന്റെ 'വാങ്ക' എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് 'ഒറ്റാല്‍'. ഒരു മുക്കുവന്റെയും ചെറുമകന്റെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന 'ഒറ്റാല്‍' മികച്ച പരിസ്ഥിതി സംരക്ഷണ ചിത്രത്തിനുള്ള 2015ലെ ദേശീയ പുരസ്കാരം നേടിയിരുന്നു. കേരളത്തിലെ ഇരുപതാം അന്തര്‍ദേശീയ ചലച്ചിത്രമേളയിലെ ഒട്ടുമിക്ക വലിയ പുരസ്കാരങ്ങളും 'ഒറ്റാല്‍' നേടിയിരുന്നു.

ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കുമരകം വാസുദേവന്‍ യഥാര്‍ത്ഥ ജീവിതത്തിലും ഒരു മത്സ്യ ബന്ധന തൊഴിലാളിയാണ്. അദ്ദേഹത്തെക്കൂടാതെ സബിത ജയരാജ്‌, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.