‘ഒരു പക്ക കഥൈ’ ആദ്യ ടീസര്‍ പുറത്തിറങ്ങി

കാളിദാസന്‍ നായകനാകുന്ന ഒരു പക്ക കഥൈ എന്ന തമിഴ് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. നടന്‍ ജയറാമിന്റെ മകനായ കാളിദാസന്‍ ബാലതാരമെന്ന നിലയില്‍  മലയാളി...

‘ഒരു പക്ക കഥൈ’ ആദ്യ ടീസര്‍ പുറത്തിറങ്ങി

Kalidas

കാളിദാസന്‍ നായകനാകുന്ന ഒരു പക്ക കഥൈ എന്ന തമിഴ് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. നടന്‍ ജയറാമിന്റെ മകനായ കാളിദാസന്‍ ബാലതാരമെന്ന നിലയില്‍  മലയാളി പ്രേക്ഷകര്‍ക്ക്‌ സുപരിചിതനാണ്. എന്‍റെ വീട് അപ്പൂന്റെം എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശിയ അവാര്‍ഡും കരസ്ഥമാക്കിയ കാളിദാസന്‍ നായകനാകുന്ന കന്നി ചിത്രമാണ് ഒരു പക്ക കഥൈ.

പ്രശസ്ത തമിഴ് സംവിധായകന്‍ ബാലാജി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മേഘ ആകാശ് ആണ് ചിത്രത്തിലെ നായിക. മേഘയുടെയും ആദ്യ ചിത്രമാണ് ഇത്. ഗോവിന്ദ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഉലകനായകന്‍ കമല്‍ഹാസന്‍ ആണ്ചിത്രത്തിലേക്ക് കാളിദാസനെ പരിചയപ്പെടുത്തിയത്. ജീവരവി, ലക്ഷ്മി പ്രിയ, മീന എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഒരു പക്ക കഥൈക്കു ശേഷം ‘മീന്‍കുഴമ്പും മണ്‍പാനയും’ ആണ് കാളിദാസന്‍ അടുത്തതായി നായകവേഷത്തിലെത്തുന്ന ചിത്രം.