ഗുജറാത്തില്‍ 'കാവി' നിറത്തില്‍ സീബ്ര ക്രോസ്സിങ്ങുകളും ട്രാഫിക് ലൈനുകളും

അഹമ്മദാബാദ്‌ : ഓര്‍മ്മ വച്ച നാളുമുതല്‍ റോഡുകളില്‍ കറുപ്പ്-വെള്ള നിറത്തില്‍ കണ്ടു കൊണ്ടിരുന്ന സീബ്ര ലൈനുകള്‍ക്ക് പെട്ടന്ന് ഒരു മറ്റം വന്നാല്‍...

ഗുജറാത്തില്‍orange-lines-traffic

അഹമ്മദാബാദ്‌ : ഓര്‍മ്മ വച്ച നാളുമുതല്‍ റോഡുകളില്‍ കറുപ്പ്-വെള്ള നിറത്തില്‍ കണ്ടു കൊണ്ടിരുന്ന സീബ്ര ലൈനുകള്‍ക്ക് പെട്ടന്ന് ഒരു മറ്റം വന്നാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നും? അല്‍പ്പം കളര്‍ഫുളായി ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്  സീബ്രാ ലൈനുകള്‍ക്കും സ്‌പീഡ്‌ ബംപുകള്‍ക്കും കാവി നിരത്തിലേക്ക് മാറിയാല്‍ എങ്ങനെയിരിക്കും?

ഇന്ത്യന്‍ പ്രധാനമന്ത്രി നര്ന്ദ്ര മോഡിയുടെ സ്വതം സംസ്ഥാനമായ ഗുജറാത്തിലാണ് സംഭവം. ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലെ ജനങ്ങളാണ് രാവിലെ ഈ കളര്‍ഫുള്‍ കാഴ്ച കണ്ടു ഞെട്ടിയത്.


അഹമ്മദാബാദ്‌ മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള റോഡ്‌ ബില്‍ഡിങ്‌ വകുപ്പാണ്‌ റോഡില്‍ കാവി നിറത്തില്‍ ട്രാഫിക്‌ ലൈനുകള്‍ വരച്ചത്‌. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള പതിനാല്‌ റോഡുകളില്‍ കാവി നിറത്തിലുള്ള ട്രാഫിക്‌ ലൈനുകള്‍ വരച്ചു കഴിഞ്ഞു.

റോഡിന്റെ പരിപാലനം മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള റോഡ്‌ ബില്‍ഡിങ്‌ വകുപ്പിനാണെന്നും അത് കൊണ്ട് ഇത് അവരുടെ മാത്രം ഉത്തരവാദിത്വമാണ് എന്നും സംഭവത്തെ കുറിച്ച് അഹമ്മദാബാദ്‌ പോലീസ് പ്രതികരിച്ചു.

കറുപ്പില്‍ മഞ്ഞയോ വെള്ളയോ നിറങ്ങള്‍ ഉപയോഗിക്കുന്നതാണ്‌ വ്യക്‌തമായി കാണാന്‍ കഴിയുന്നതെന്നും മഞ്ഞ വരകള്‍ അപകടത്തെ സൂചിപ്പിക്കുന്നുവെന്നും ഇതിന്‌ പകരം കാവി നിറം ഉപയോഗിച്ചാല്‍ തിരിച്ചറിയാന്‍ സാധിക്കില്ലെന്നും പറയുന്ന പോലീസ്  ഉത്തരവാദിത്വമില്ലായ്‌മയാണ്‌ നടന്നതെന്നും പറയുന്നു.

സംഭവം വിവാദമായപ്പോള്‍ തടി തപ്പാനുള്ള വകുപ്പുമായി റോഡ്‌  ബില്‍ഡിങ്‌ കമ്മിറ്റി രംഗത്ത് എത്തിയിട്ടുണ്ട്. ട്രാഫിക്‌ ലൈനുകള്‍ വരച്ച കളര്‍ മാറിപ്പോയെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഉടന്‍തന്നെ കളറുകള്‍ മാറ്റി വരയ്‌ക്കുമെന്നും റോഡ്‌ ബില്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ജിതിന്‍ പട്ടേല്‍ പറഞ്ഞു.

Read More >>