നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിവസം  പ്രതിപക്ഷ ബഹളത്തില്‍ മുങ്ങുന്നു. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്...

നിയമസഭയില്‍ പ്രതിപക്ഷ ബഹളം

kerala-assembly

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിവസം  പ്രതിപക്ഷ ബഹളത്തില്‍ മുങ്ങുന്നു. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിക്കുന്നത്.

15 മിനിറ്റോളം പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന്‌ അടിയന്തര പ്രമേയം ആദ്യം പരിഗണിക്കാമെന്നും ചോദ്യോത്തരവേളയോട്‌ സഹകരിക്കണമെന്നും സ്‌പീക്കാര്‍ ആവശ്യപ്പെട്ടു. പക്ഷെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ മുഖ്യമന്ത്രിയും അഭ്യന്തര മന്ത്രിയും നിഷേധിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി തള്ളി. ഇതിന്‍റെ ഇടയില്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് എതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്നു ആരോപിച്ചു ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുകയും ആ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണം എന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു. ഇരുപക്ഷത്ത് നിന്നും ബഹളം ഉയര്‍ന്ന സാഹചര്യത്തില്‍ സഭ താല്‍കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

ഈ മാസം 12 ന്‌ ഈ സര്‍ക്കാരിന്റെ അവസാന ബജറ്റ്‌ അവതരണം നടക്കാനിരിക്കെ ശക്‌തമായ എതിര്‍പ്പ്‌ പ്രതിപക്ഷത്ത്‌ നിന്നും ഭരണപക്ഷം പ്രതീക്ഷിക്കുന്നുണ്ട്‌.

Read More >>