നീയാകും അമൃതവും, മൃതിയുടെ ബലിക്കാക്ക കൊത്തി..

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ഒഎന്‍വി കുറുപ്പ് (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹചമായ...

നീയാകും അമൃതവും, മൃതിയുടെ ബലിക്കാക്ക കൊത്തി..

onv

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ഒഎന്‍വി കുറുപ്പ് (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്നാണ് മുഴുവന്‍ പേര്. നിരവധി സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. വൈകീട്ട് 4.49 ഓടെയായിരുന്നു അന്ത്യം.

ആറ് പതിറ്റാണ്ട് കാലമായി മലയാള സാഹിത്യ സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞു നിന്ന സാന്നിധ്യമാണ് അസ്തമിച്ചിരിക്കുന്നത്. ഭാര്യ: പി.പി സരോജിനി മക്കള്‍: രാജീവന്‍, ഡോ. മായാദോവി.


1931 മെയ് 31 ന് കൊല്ലം ജില്ലയിലെ ചവറയിലായിരുന്നു ജനനം. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും ഒ.എന്‍.വി വഹിച്ചിട്ടുണ്ട്. 2007 ല്‍ ജ്ഞാനപീഠം നല്‍കി രാജ്യം ആദരിച്ചു.

പത്മശ്രീ, പത്മവിഭൂഷണ്‍, പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായിരുന്നു. തുടര്‍ന്ന് 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു.

കറുത്ത പക്ഷിയുടെ പാട്ട്, ഭൂമിക്ക് ഒരു ചരമഗീതം, ഉപ്പ്, ഉജ്ജയിനി, തോന്ന്യാക്ഷരങ്ങള്‍, അരിവാളും രാക്കുയിലും, മാറ്റുവിന്‍ ചട്ടങ്ങളെ, പൊരുതുന്ന സൗന്ദര്യം, സമരത്തിന്റെ സന്തതികള്‍, ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ട് ചക്രവര്‍ത്തിമാരും, ഗാനമാല, നീലക്കണ്ണുകള്‍, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കാറല്‍മാര്‍ക്‌സിന്റെ കവിതകള്‍, ഞാന്‍ അഗ്‌നി, അഗ്‌നിശലഭങ്ങള്‍, മൃഗയ, വെറുതെ, അപരാഹ്നം, ഭൈരവന്റെ തുടി,മരുഭൂമി, നാലുമണിപ്പൂക്കള്‍'നറുമൊഴി,വളപ്പൊട്ടുകള്‍,ഈ പുരാതന കിന്നരം,സ്‌നേഹിച്ചു തീരാത്തവര്‍, സ്വയംവരം,പാഥേയം,അര്‍ദ്ധവിരാമകള്‍ദിനാന്തം, സൂര്യന്റെ മരണം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

Story by
Read More >>