ഓഎൻവി - അക്ബർകക്കട്ടിൽ അനുസ്മരണവും,ജെഎൻയു ഐക്യദാർഡ്യവും

ഷാർജ : നിസ്വവർഗത്തിന്റെ മോചനത്തിനുവേണ്ടി തൂലിക ചലിപ്പിച്ച എഴുത്തുകാരനായിരുന്നു ഒ.എൻ.വി കുറുപ്പെന്നു കവയിത്രി സ്മിത ഗിരീഷ്‌ അഭിപ്രായപ്പെട്ടു....

ഓഎൻവി - അക്ബർകക്കട്ടിൽ  അനുസ്മരണവും,ജെഎൻയു ഐക്യദാർഡ്യവും

gulf 2

ഷാർജ : നിസ്വവർഗത്തിന്റെ മോചനത്തിനുവേണ്ടി തൂലിക ചലിപ്പിച്ച എഴുത്തുകാരനായിരുന്നു ഒ.എൻ.വി കുറുപ്പെന്നു കവയിത്രി സ്മിത ഗിരീഷ്‌ അഭിപ്രായപ്പെട്ടു. പ്രകൃതിയിൽ നിന്നും അനുഭവത്തിൽ നിന്നും കണ്ടെടുത്ത ബിംബങ്ങൾ ഉൾചേർത്തു നെയ്തെടുക്കുന്ന വരികൾ അതുകൊണ്ട് തന്നെയാണ് അനുവാചകരിലേക്ക് നേരിട്ട് ഇറങ്ങുന്നതെന്നും അവർ പറഞ്ഞു. ഷാർജയിൽയിൽ നടന്ന ഒ.എൻ.വി, അക്ബർ കക്കട്ടിൽ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
കവി മുരളി മംഗലത്ത് അനുസ്മരണ പ്രഭാഷണം നടത്തി . കാലങ്ങളോളം മലയാളികൾ ആസ്വദിക്കുന്ന കവിതകളും പാട്ടുകളും ആണ് ഒ.എൻ.വി നമുക്ക് തന്നേച്ചു പോയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വടക്കേ മലബാറിന്റെ തനത് ഭാഷയിലൂടെയും , സരസവും ലളിതവുമായ ആഖ്യാനരീതിയിലൂടെയും ശ്രദ്ധേയനായ അക്ബർ കക്കട്ടിലിന്റെ വേർപാട് മലയാള സാഹിത്യത്തിനു നികത്താനാവാത്ത നഷ്ട്ടമാണെന്ന് മുരളി മംഗലത്ത് പറഞ്ഞു .

ജനാധിപത്യത്തിനെതിരായ ഫാസിസ്റ്റ് കടന്നാക്രമണങ്ങൾക്കെതിരെ ഉജ്ജ്വലമായ ചെറുത്തു നില്പ്പാണ്‌ ജെ.എൻ.യുവിൽ നടക്കുന്നതെന്നും ജനാധിപത്യ വിശ്വാസികൾക്ക് അതിനോട് ഐക്യപ്പെടാതിരിക്കാൻ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു .കബീർ കടലാട്ട് , പ്രശാന്ത്‌ എന്നക്കാട് , വി പി റാഷിദ്, ഫിയാസ് ഇരിങ്ങൽ , വിപി ശിവ എന്നിവർ സംസാരിച്ചു . ഷിനു ആവോലം ജെ എൻ യു ഐക്യദാർഡ്യ പ്രമേയം അവതരിപ്പിച്ചു.
ഇ.എം.ഷെരീഫ് മാറഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.കെ.ബിബിത്ത് അധ്യക്ഷനായിരുന്നു. നിഗേഷ് ഒഞ്ചിയം നന്ദി രേഖപ്പെടുത്തി .

Read More >>