ഇന്ത്യയുടെ ഓണ്‍ലൈന്‍ വിസ സേവനം 36 രാജ്യങ്ങളിലേക്ക് കൂടി

ദുബായ്: ഓണ്‍ലൈനില്‍ വിസയ്ക്ക് അപേക്ഷിക്കാനും അതുമായി ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിനെത്താനുമുള്ള സൗകര്യം പുതുതായി 37 രാജ്യങ്ങളിലേക്ക് കൂടി...

ഇന്ത്യയുടെ ഓണ്‍ലൈന്‍ വിസ സേവനം 36 രാജ്യങ്ങളിലേക്ക് കൂടി

e-visa


ദുബായ്: ഓണ്‍ലൈനില്‍ വിസയ്ക്ക് അപേക്ഷിക്കാനും അതുമായി ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിനെത്താനുമുള്ള സൗകര്യം പുതുതായി 37 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു.ഇന്ന് മുതല്‍ ഈ സേവനം നിലവില്‍ വന്നു. ഇതോടെ ഈ സൗകര്യം ലഭിക്കുന്ന രാജ്യങ്ങളുടെ എണ്ണം 150 ആയി. 2014 നവംബര്‍ 27 നാണ് ഈ രീതി ആദ്യമായി ആരംഭിച്ചത്.


അല്‍ബേനിയ, ബോസ്‌നിയ & ഹോര്‍സഗോവിന, ബോട്ട്‌സ്വാന, ബ്രൂണൈ, ബള്‍ഗേറിയ, കേപ്പ് വെര്‍ദെ, കോമറോസ് , കേട്ടെ ദെ വോയര്‍, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക്, എറിത്രിയ, ഗാബ്ബോണ്‍, ഗാംബിയ, ഘാന, ഗ്രീസ്, ഗിനിയ, ഐസ്‌ലാന്റ്, ലെസോത്തോ, ലൈബീരിയ, മഡഗാസ്‌കര്‍, മലാവി, മൊള്‍ഡോവ, നമീബിയ, റൊമേനിയ. സാന്‍ മാറിനോ, സെനഗല്‍, സെര്‍ബീയ, സ്ലോവാക്കിയ, ദക്ഷിണാഫ്രിക്ക,  ന്യൂസിലന്റ്, സ്വിറ്റ്്‌സര്‍ലാന്റ്, തജിക്കസ്ഥാന്‍, ട്രിനിഡാഡാ & ടൊബാഗോ, സാംബിയ, സിംബാബ്‌വെ എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ 37 രാജ്യങ്ങള്‍.


അവര്‍ ജീവിക്കുന്ന നാട്ടില്‍നിന്നുതന്നെ ഓണ്‍ലൈനില്‍ വിസയ്ക്കായി അപേക്ഷിക്കുകയും അംഗീകരിക്കപ്പെടുന്ന വിസയുമായി യാത്ര ചെയ്യുന്നതുമാണ് ഇന്ത്യാ സര്‍ക്കാറിന്റെ ഇ-ടൂറിസ്റ്റ് വിസ സമ്പ്രദായം.

Read More >>