മഞ്ജു വാര്യര്‍ ചിത്രം വേട്ടയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി

മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രം വേട്ടയുടെ ഒഫീഷ്യല്‍ ടീസര്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. മഞ്ജു ഒരു ഐ.പി.എസ് ഉദ്യോഗസ്ഥയുടെ...

മഞ്ജു വാര്യര്‍ ചിത്രം വേട്ടയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി

manjuമഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രം വേട്ടയുടെ ഒഫീഷ്യല്‍ ടീസര്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. മഞ്ജു ഒരു ഐ.പി.എസ് ഉദ്യോഗസ്ഥയുടെ വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, കാതല്‍ സന്ധ്യ എന്നിവരാണ് മറ്റു താരങ്ങള്‍.

അരുണ്‍ലാല്‍ രാമചന്ദ്രന്‍റെ തിരക്കഥയില്‍ രാജേഷ്‌ പിള്ളയാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ട്രാഫിക്, മിലി തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങളുടെ സംവിധായകനാണ് രാജേഷ്‌ പിള്ള.  ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം റെഡ് റോസ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.