വൈ-ഫൈ ഒരു പ്രശ്നമാണ്...ഒബാമയ്ക്കും

ഡിജിറ്റൽ ഇന്ത്യയിൽ മാത്രമല്ല വൈ-ഫൈ പ്രശ്നമാകുന്നത്. വൈറ്റ് ഹൗസിലും ഇത് അങ്ങനെ തന്നെയാണ്. പറയുന്നത് അമേരിക്കയുടെ പ്രസിഡന്റാകുമ്പോൾ വിശ്വസിക്കാതെ...

വൈ-ഫൈ ഒരു പ്രശ്നമാണ്...ഒബാമയ്ക്കും

30FAB26400000578-3436400-image-a-2_1454886266916

ഡിജിറ്റൽ ഇന്ത്യയിൽ മാത്രമല്ല വൈ-ഫൈ പ്രശ്നമാകുന്നത്. വൈറ്റ് ഹൗസിലും ഇത് അങ്ങനെ തന്നെയാണ്. പറയുന്നത് അമേരിക്കയുടെ പ്രസിഡന്റാകുമ്പോൾ വിശ്വസിക്കാതെ തരമില്ല.

വന്നും പോയുമിരിക്കുന്ന നെറ്റ് വർക്ക് ആരെയും ഭ്രാന്ത് പിടിപ്പിക്കും. അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ വൈ-ഫൈ കൊണ്ടുള്ള തലവേദനകൾ തുറന്നു പറഞ്ഞു.

സൂപ്പര്‍ ബൗള്‍ ഫുട്ബോള്‍ മേളയ്ക്ക് മുന്‍പായി സി.ബി.എസ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിലെ ഒബാമയുടെ ഈ പരാമർശം ശരി വയ്ക്കുകയാണ് ഭാര്യ മിഷേൽ . വൈറ്റ് ഹൗസിൽ വൈ-ഫൈ റേഞ്ച് ഇല്ലാത്ത നിരവധി ഇടങ്ങളുണ്ട്. നന്നായി പരിധി ലഭിക്കുന്ന ഇടങ്ങളിൽ പോലും, ചില സമയങ്ങളിൽ ഇന്റർനെറ്റ് സേവനം മന്ദഗതിയിലായിരിക്കും.

തങ്ങളുടെ മക്കളായ സാഷയ്ക്കും മാലിക്കും ഈ 'ബഫറിംഗ്' അരോചകവുമാണ്.

പക്ഷെ ,ഈ പരാതി പരിഹരിക്കുവാൻ വേണ്ട ശ്രമങ്ങളെ കുറിച്ച് ഒബാമ പരാമർശിക്കുന്നില്ല. തന്റെ പിൻഗാമിയുടെ കാലത്തെങ്കിലും ഇതിനൊരു മാറ്റം ആഗ്രഹിക്കുക മാത്രമാണ് ഒബാമ ചെയ്യുന്നത്.

Read More >>