ഉത്തരകൈാറിയ ഉപഗ്രഹവിക്ഷേപണവും നടത്തി

സോള്‍: ലോകത്തെ ഞെട്ടിച്ച് അണുപരീക്ഷണം നടത്തിയ ഉത്തരകൊറിയ കഴിഞ്ഞ ദിവസം ഭൗമ നിരീക്ഷണ ഉപഗ്രഹവും വിക്ഷേപിച്ചു.  ഇന്നലെ പ്രാദേശിക സമയം രാവിലെ...

ഉത്തരകൈാറിയ ഉപഗ്രഹവിക്ഷേപണവും നടത്തി

north-korean-rocket-launch

സോള്‍: ലോകത്തെ ഞെട്ടിച്ച് അണുപരീക്ഷണം നടത്തിയ ഉത്തരകൊറിയ കഴിഞ്ഞ ദിവസം ഭൗമ നിരീക്ഷണ ഉപഗ്രഹവും വിക്ഷേപിച്ചു.  ഇന്നലെ പ്രാദേശിക സമയം രാവിലെ ഒമ്പതരയ്ക്കായിരുന്നു ക്വാങ്യോങ്‌സോങ്ങ് എന്ന ഉപഗ്രഹം ഉത്തര കൊറിയ വിക്ഷേപിച്ചത്.

ഉപഗ്രഹവിക്ഷേപണത്തിന് അപ്പുറം ഉത്തരകൊറിയയ്ക്ക് മറ്റു പല ഉദ്ദേശങ്ങളും ഉണ്ട് എന്ന് ലോക രാജ്യങ്ങള്‍ സംശയിക്കുന്നു. ഈ വിക്ഷേപണത്തിലൂടെ ദീര്‍ഘദൂര റോക്കറ്റ് വിജയകരമായി വിക്ഷേപിക്കുകയാണ് അവരുടെ ലക്ഷ്യം എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഉത്തരകൊറിയയുടെ ഈ പ്രവര്ത്തിക്ക് എതിരെ അമേരിക്ക, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചെടുക്കാനുള്ള ഉത്തരകൊറിയയയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഉപഗ്രഹവിക്ഷേപണമെന്ന് ഏഷ്യന്‍ രാജ്യങ്ങളിലെ നയതന്ത്രവിദഗ്ധര്‍ കരുതുന്നു.

അമേരിക്കയില്‍ വരെ എത്താന്‍ കഴിവുള്ള മിസൈലുകളാണ് തങ്ങളുടേതെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവ പരീക്ഷിച്ചതായി തെളിവുകളില്ല

Read More >>