സഞ്ജയ്‌ ദത്തിന്റെ ജയില്മോചനം ആഘോഷമാക്കി മുംബൈയിലെ ഹോട്ടല്‍

സഞ്ജയ്ദത്തിന്‍റെ ജയില്മോചനം ആഘോഷമാക്കുകയാണ് അദ്ദേഹത്തിന്റെ നാടായ മുംബൈ. സഞ്ജയ്‌ ദത്തിന്റെ മോചനവുമായി ബന്ധപ്പെട്ട് ഹോട്ടലില്‍  എത്തുന്നവര്‍ക്കെല്ലാം...

സഞ്ജയ്‌ ദത്തിന്റെ ജയില്മോചനം ആഘോഷമാക്കി  മുംബൈയിലെ ഹോട്ടല്‍

sanjuu

സഞ്ജയ്ദത്തിന്‍റെ ജയില്മോചനം ആഘോഷമാക്കുകയാണ് അദ്ദേഹത്തിന്റെ നാടായ മുംബൈ. സഞ്ജയ്‌ ദത്തിന്റെ മോചനവുമായി ബന്ധപ്പെട്ട് ഹോട്ടലില്‍  എത്തുന്നവര്‍ക്കെല്ലാം സഞ്ജയ്ദത്തിന്‍റെ പേരിലുള്ള ചിക്കന്‍ കറി സൗജന്യമായി നല്‍കിക്കൊണ്ടാണ് മുബൈയിലെ ഒരു പ്രമുഖ ഹോട്ടല്‍ തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുന്നത്. നൂര്‍ മൊഹമ്മദി എന്ന പേരെടുത്ത ഹോട്ടലാണ്ചി ക്കന്‍ സഞ്ജു ബാബ എന്ന പേരില്‍  ഈ കറി ഹോട്ടലില്‍ എത്തുന്ന ആളുകള്‍ക്ക് സൌജന്യമായി നല്‍കുന്നത്.  സഞ്ജയ്‌ ദത്തിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സന്തോഷത്തില്‍ പങ്കുചേരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തിനോടുള്ള ആദരസൂചകമായി  ഇത്രയുമെങ്കിലും ചെയ്യാന്‍ സാധിച്ചതില്‍  സന്തോഷമുണ്ടെന്നുമാണ്  നൂര്‍ മൊഹമ്മദിയുടെ ഉടമസ്ഥന്‍ റഷീദ് ഹക്കിം മാധ്യമങ്ങളോട് പറഞ്ഞത്. ഫെബ്രുവരി 25ന് രാത്രി 12 മുതല്‍ അടുത്ത ദിവസം  ഉച്ചക്ക് 12 മണി വരെയാണ് ഈ സൌജന്യം ലഭ്യമാക്കിയിട്ടുള്ളത്‌.


1923ല്‍ ആരംഭിച്ച നൂര്‍ മൊഹമ്മദി ഹോട്ടല്‍ തെക്കന്‍ മുംബൈയിലെ ഭേണ്ടി ബാസാര്‍ എന്ന തിരക്കിട്ട പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. തലമുറകളായി ഒരു കുടുംബം നോക്കി നടത്തിവരുന്ന ഈ ഹോട്ടല്‍ തെക്കന്‍ മുംബൈയിലെ  പ്രശസ്ത ഹോട്ടലുകളില്‍ ഒന്നാണ്. ഹോട്ടലിലെ സ്ഥിരം ഉപഭോക്താക്കളില്‍   നിരവധി സിനിമാ താരങ്ങളും മറ്റു പ്രശസ്തരും ഉള്‍പ്പെടുന്നു. 1980കള്‍ മുതല്‍ സഞ്ജയ്‌ ദത്ത് നൂര്‍ മൊഹമ്മദിയുടെ രക്ഷാധികരികളില്‍ ഒരാളാണ്. 8 വര്ഷം മുന്‍പാണ് ചിക്കന്‍ സഞ്ജു ബാബ എന്ന പേരിലുള്ള ചിക്കന്‍ വിഭവം സഞ്ജയ്‌ ദത്തിനോടുള്ള ആദരസൂചകമായി ആദ്യമായി ഹോട്ടലില്‍ നല്‍കിത്തുടങ്ങിയത്. ദത്തിന്റെ ജയില്‍മോചനത്തെതുടര്‍ന്ന് നിരവധി ആളുകള്‍ ഈ വിഭവം കഴിക്കാന്‍ എത്തിയെന്നും അതില്‍ സസ്യാഹാരികള്‍ പോലും ഉള്‍പ്പെടുന്നു എന്നും ഹോട്ടല്‍ അധിക്രിതര്‍  അഭിപ്രായപ്പെടുന്നു.

1993ലെ മുംബൈയില്‍ നടന്ന 257 പേരുടെ മരണത്തിനു ഇടയാക്കിയ സ്ഫോടനപരമ്പരയില്‍ ഉള്‍പ്പെട്ടു എന്ന   കുറ്റത്തിനാണ്  അദ്ദേഹത്തിന് 5 വര്‍ഷത്തെ ജയില്‍ശിക്ഷ കോടതി വിധിച്ചത്. 42 മാസത്തേ  തടവിന് ശേഷം ഇന്ന് രാവിലെയാണ്  അദ്ദേഹം മോചിതനായത്.